mehandi new

ഗ്യാസ് വിലവർദ്ധന പ്രതിഷേധം ശക്തമാക്കും

fairy tale

ഗുരുവായൂർ : അനിയന്ത്രിതമായ പാചക വാതക വില വർദ്ധനവിനെതിരെ കേരള ഹോട്ടൽ& റസ്റ്റോറന്റ് അസ്സോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ഗുരുവായൂർ യൂണിറ്റ് ഗുരുവായൂർ പടിഞ്ഞാറെ നടയിലെ സെൻട്രൽ എക്സൈസ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ കെ എച്ച്.ആർ. എ. സംസ്ഥാന വർക്കിങ് പ്രസിഡണ്ട് സി. ബിജു ലാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഒ.കെ.ആർ. മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.

planet fashion

ചെറുകിട ഇടത്തരം ഹോട്ടൽ, ഭക്ഷണ നിർമ്മാണ വ്യാപാര മേഖലയെ തകർക്കാനുള്ള ആസൂത്രിതമായ പ്രവർത്തനങ്ങളാണ് കേന്ദ്ര ഭരണ നേതൃത്വം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. നിലവിൽ തന്നെ പ്രതിസന്ധിയിലായ ഭക്ഷണവിതരണ മേഖലക്ക് ഈ വലിയ വർദ്ധനവ് താങ്ങാനാവുന്നതിലപ്പുറമാണെന്നും സി. ബിജുലാൽ ചൂണ്ടിക്കാട്ടി.
ഗ്യാസ് വിലവർദ്ധനവിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

രവീന്ദ്രൻ നമ്പ്യാർ, പ്രമോദ് പാവറട്ടി, എൻ.കെ.രാമകൃഷ്ണൻ എന്നിവർ പ്രതിഷേധ ധർണ്ണയെ അഭിസംബോധന ചെയ്തു സംസാരിച്ചു.

Macare health second

Comments are closed.