mehandi new

ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ മൂന്നാം നാൾ ഒഡിസി നൃത്തത്താൽ ആസ്വാദകരുടെ മനം കവർന്ന് ഗോകുൽശ്രീ ദാസും സംഘവും

fairy tale

ഗുരുവായൂർ : ഒഡിസി നൃത്തത്താൽ ഗുരുവായൂരിലെ ഭക്തരുടെയും നൃത്താസ്വാദകരുടെയും മനം കവർന്ന് ഗോകുൽശ്രീ ദാസും സംഘവും. ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ മൂന്നാം നാൾ ഗോകുൽശ്രീ ദാസും അവരുടെ ഒഡിസി നൃത്ത സംഘമായ ബുവനേശ്വരിലെ ലോട്ടസ് ഫീറ്റ് ഫൌണ്ടേഷൻ നർത്തകരും ചേർന്ന് മനോഹരമായ അഞ്ച് നൃത്തങ്ങളാണ് പ്രേക്ഷകർക്കായി സമർപ്പിച്ചത്.

planet fashion

ജയദേവ കവി എഴുതിയ ഗീതാ ഗോവിന്ദത്തിലെ ‘രാമതേ യമുനേ പുലിന വനേ”കവിതയെ അടിസ്ഥാനമാക്കിയുള്ള സോളോ നൃത്തം, മഹാവിഷ്ണുവിന്റെ ദശാവതാരം, ദേവിയുടെ പത്തു രൂപങ്ങളായ ദശമഹാവിദ്യ രാഗം രാഗമാലിക, വസന്തപല്ലവി എന്നിവയാണ് ഗോകുൽശ്രീ ദാസും സംഘവും അവതരിപ്പിച്ചത്.
ഗോകുൽശ്രീ ദാസ് തന്റെ നൃത്തത്തിന്റെ വ്യക്തതയും കൃത്യതയും കൊണ്ട് കാഴ്ചക്കാരെ ആകർഷിച്ചപ്പോൾ അവരുടെ നൃത്യാന്തര നൃത്തസംഘം ആകർഷകമായ ചലനങ്ങളും ശക്തമായ ഇമേജറിയും തടസമില്ലാത്ത സമന്വയവും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചു.

ചലിക്കുന്ന ശില്പം എന്നഅറിയപ്പെടുന്ന ഈ നൃത്ത രൂപം ഒരു ഒഡീഷ്യൻ കലയാണ്

Haji’s pharma

Comments are closed.