കേരളത്തിൽ ജാതി സെൻസസ് നടത്തുവാൻ സർക്കാർ ആർജവം കാണിക്കണം – എം കെ അസ്‌ലം
ഗുരുവായൂർ : കേരളത്തിൽ ജാതി സെൻസസ് നടത്തണമെന്നും എയ്ഡഡ് നിയമനം പി. എസ്. സിക്ക് വിടണമെന്നും സർക്കാർ സർവീസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പിലാക്കണമെന്നും വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് എം. കെ. അസ്‌ലം ആവശ്യപ്പെട്ടു. നവംബർ ഡിസംബർ മാസങ്ങളിലായി വെൽഫെയർ പാർട്ടി സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന ബഹുജന പ്രക്ഷോഭ കാംപയിനിന്റെ ഭാഗമായി ഗുരുവായൂർ മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച സാമൂഹ്യനീതി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെൽഫയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് വി. എം. ഹുസൈൻ അധ്യക്ഷത വഹിച്ചു. റഖീബ് തറയിൽ, ജലീൽ മേനോത്ത്, ആർ. വി. അബ്ദുസ്സമദ് എന്നിവർ സംസാരിച്ചു. ബഹുജന പ്രക്ഷോഭ കാംപയിനിന്റെ ഭാഗമായി നവംബർ 13,14 തിയ്യതികളിലായി മണ്ഡലം പ്രസിഡണ്ട് സി.ആർ. ഹനീഫ നയിച്ച പ്രക്ഷോഭജാഥയ്ക്ക് പഞ്ചാരമുക്കിൽ സ്വീകരണം നല്കിയിരുന്നു. 2024 ജനുവരി മൂന്നിന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സെക്രട്ടറിയേറ്റ് വളയൽ സമരത്തോടുകൂടി ബഹുജന പ്രക്ഷോഭം സമാപിക്കും.
Comments are closed.