mehandi new

എന്‍റെ കേരളം’ വൻ വിജയമാക്കാൻ ഒരുങ്ങി ഗുരുവായൂര്‍ മണ്ഡലം

fairy tale

ചാവക്കാട് : രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തൃശ്ശൂർ തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥികോർണറിൽ മെയ് 18 മുതൽ 24 വരെ നടക്കുന്ന എന്റെ കേരളം- 2025 പ്രദർശന വിപണനമേളയുടെ 

planet fashion

വിജയകരമായ നടത്തിപ്പിനായി ഗുരുവായൂര്‍ നിയോജക മണ്ഡല തല സംഘാടക സമിതിയോഗം ചേർന്നു. ചാവക്കാട് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിൽ എന്‍.കെ അക്ബർ ഗുരുവായൂര്‍ എം.എല്‍.എ  അദ്ധ്യക്ഷത വഹിച്ചു.  തദ്ദേശസ്വയംഭരണ അദ്ധ്യക്ഷര്‍, ഉപ അദ്ധ്യക്ഷര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

2025 മെയ് 18 മുതല്‍ 24 വരെ  തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന പ്രദര്‍ശന വിപണന മേളയില്‍ എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാകണമെന്നും പരിപാടി വൻ വിജയമാക്കാനുള്ള പ്രചരണ പരിപാടികൾ സജീവമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വകുപ്പ് മേലധികാരികള്‍ക്കും എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.  

കുടുംബശ്രീയുടെ നേതൃത്വത്തില്‍ കലാരൂപങ്ങള്‍, സര്‍ക്കാര്‍ പദ്ധതിയുടെയും തദ്ദേശസ്ഥാപനങ്ങളുടെ  പ്രത്യേക പദ്ധതികള്‍ തുടങ്ങിയവയുടെയും ദൃശ്യാവിഷ്കാരങ്ങള്‍ ഘോഷയാത്രയില്‍ പ്രദര്‍ശിപ്പിക്കുന്നതിനും തീരുമാനമായി.  ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍  ഷീജ പ്രശാന്ത് സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് നബീസക്കുട്ടി വലിയകത്ത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ടി.വി സുരേന്ദ്രന്‍, വിജിത സന്തോഷ്, ബിന്ദു സുരേഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റുമാര്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments are closed.