mehandi new

ഗുരുവായൂർ ഏകാദശി ചാവക്കാട് താലൂക്കിൽ നാളെ അവധി

fairy tale

ചാവക്കാട് : ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏകാദശി ആഘോഷിക്കുന്ന ഡിസംബർ 3 ശനിയാഴ്ച ചാവക്കാട് താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകൾക്കും കേന്ദ്ര- സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും ഉത്തരവ് ബാധകമല്ല.

planet fashion

ഈ വർഷത്തെ ഗുരുവായൂർ ഏകാദശി സാധാരണയിൽ നിന്നും വ്യത്യസ്ഥമായി രണ്ടു ദിവസങ്ങളിലായി ഡിസംബർ 3, 4 തീയതികളിലായാണ് ആഘോഷിക്കുന്നത്.
57.38 നാഴിക ഏകാദശിയായി വരുന്നത് വൃശ്ചികം 17ാം തീയതിയായ ഡിസംബർ 3 നാണ്. ഈ പ്രത്യേക സാഹചര്യത്തിലാണ് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാടിൻ്റെയും ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെയും ജ്യോതിഷ പണ്ഡിതൻമാരുടെയും വൈദികരുടെയും അഭിപ്രായം പരിഗണിച്ച് 1992-93 വർഷങ്ങളിൽ സമാന സാഹചര്യത്തിൽ ദേവസ്വം സ്വീകരിച്ച നടപടിക്രമം കൂടി കണക്കിലെടുത്ത് വൃശ്ചികം 18 നും (ഡിസംബർ 4) ഏകാദശി ആഘോഷിക്കാനും ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ വിളക്ക് നടത്താനും തീരുമാനിച്ചത്.

ഡിസംബർ മൂന്നിനാണ് ദേവസ്വം വക ഉദയാസ്തമയ പൂജ. ഡിസംബർ 4ന് ദേവസ്വം വക വിളക്കാഘോഷം.
ഡിസംബർ 3നും 4 നും ഏകാദശി പ്രസാദ ഊട്ടും ഉണ്ടാകും.
പാർത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ് ഡിസംബർ 3ന് തന്നെ നടക്കും.
ഗജരാജൻ കേശവൻ അനുസ്മരണം ഡിസംബർ 2 ന് നടത്തും.
ചെമ്പൈ സംഗീതോൽസവം ഡിസംബർ 3ന് സമാപിക്കും.
ദ്വാദശി പണ സമർപ്പണം ഡിസംബർ 4 രാത്രി 12 മണി മുതൽ ഡിസംബർ 5 രാവിലെ 9 മണി വരെ നടക്കും.
ശീട്ടാക്കിയ വിവാഹ ചടങ്ങുകൾ പൂർത്തിയായ ശേഷം അന്ന് ക്ഷേത്രം നട അടയ്ക്കും.

ത്രയോദശി ഊട്ട് ഡിസംബർ 6 ന് നടത്തും.
എകാദശി ദിവസങ്ങളിൽ കാലത്ത് 6 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പൊതുവരി നിന്നുള്ള ദർശനം മാത്രമേ ഉണ്ടാകൂ.
ചോറുൺ കഴിഞ്ഞ് വരുന്നവർക്കുള്ള പ്രത്യേക ദർശനവും ഉണ്ടാകില്ല.
ശ്രീലകത്ത് നെയ്യ് വിളക്ക് ശീട്ടാക്കുന്നവർക്കുള്ള പ്രത്യേക ദർശനം അനുവദിക്കും.

Macare 25 mar

Comments are closed.