mehandi new

അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ ഗുരുവായൂർ നഗരസഭ പരാജയം, ഭരണം നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ സെക്രട്ടറി – കെ മുരളീധരൻ

fairy tale

ഗുരുവായൂർ: ഭക്തർ ഉൾപ്പെടെ ലക്ഷക്കണക്കിന് ജനം എത്തുന്ന ഗുരുവായൂരിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ നഗരസഭ പരാജയമാണെന്നും നഗരസഭാ ഭരണം നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ സെക്രട്ടറിയാണെന്നും കെ മുരളീധരൻ. ഗുരുവായൂർ നഗരസഭാ ദുർഭരണത്തിനെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബഹുജനമാർച്ച് ഉദ്‌ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു മുൻ കെപിസിസി അധ്യക്ഷൻ കെ.മുരളീധരൻ എം.പി.

കൈരളി ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് കിഴക്കേ നടയിൽ ബാരിക്കേഡ് കെട്ടി പോലീസ് തടഞ്ഞു. തുടർന്ന് ബാരിക്കേഡ് ഇളക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
മുൻ യൂഡിഎഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി ബ്ലോക്ക് പ്രസിഡന്റ് സി.എ ഗോപപ്രതാപന് സമരപാതക കൈമാറിയാണ് മാർച്ച് ആരംഭിച്ചത്.

സമാപന യോഗത്തിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ അധ്യക്ഷത വഹിച്ചു. മുൻ എം എൽ എ ടി.വി ചന്ദ്രമോഹൻ, കെപിസിസി സെക്രട്ടറിമാരായ ഷാജി കോടങ്കണ്ടത്ത്, എ പ്രസാദ്, ഡിസിസി സെക്രട്ടറിമാരായ വി വേണുഗോപാൽ, പി യതീന്ദ്രദാസ്, കെ.ഡി വീരമണി, പാവറട്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.ടി സ്റ്റീഫൻ മാസ്റ്റർ, നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ, കെപിഎ റഷീദ് എന്നിവർ സംസാരിച്ചു.

മണ്ഡലം പ്രസിഡന്റുമാരായ സി മുസ്താക്കലി, പി.വി ജോയ്, നജീബ് പൂക്കോട്, കെ ജെ ചാക്കോ, കെ ഗോപാലകൃഷ്ണൻ, നേതാക്കളായ അരവിന്ദൻ പല്ലത്ത്‌, ശശി വാറണാട്ട്, പി കെ രാജേഷ് ബാബു, പി വി ബദറുദ്ധീൻ, മിസ്‌രിയ മുസ്താക്കലി, ബീന രവിശങ്കർ, ശിവൻ പാലിയത്ത്, സ്റ്റീഫൻ ജോസ്, നിഖിൽ ജി കൃഷ്ണൻ, എച്ച് എം നൗഫൽ, മൊയ്‌ദീൻ ഷാ പള്ളത്ത്, രഞ്ജിത്ത് പാലിയത്ത്, നഗരസഭാ കൗൺസിലർമാർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Royal footwear

Comments are closed.