mehandi new

എല്ലാവർക്കും ആരോഗ്യം – കൺസോൾ ഓൺലൈൻ മാഗസിൻ സോഫ്റ്റ് കോപി പ്രസിദ്ധീകരിച്ചു

fairy tale

planet fashion

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഇറക്കുന്ന ആരോഗ്യ മാഗാസിന്റെ സോഫ്റ്റ്‌ കോപി പ്രസിദ്ധീകരിച്ചു. ഇന്ന് വൈകുന്നേരം ഏഴുമണിക്കാണ് പി ഡി എഫ് ഫോർമാറ്റിലുള്ള മാഗസിൻ കൺസോളിന്റെ ഔദ്യോഗിക സൈറ്റിൽ പ്രസിദ്ധീകരിച്ചത്.
ഓൺലൈൻ ഹെൽത്ത് മാഗസിന്റെ ഔദ്യോഗിക ഉദ്ഘാടനം തൃശ്ശൂർ ജില്ലാ കളക്ടർ ഹരിത വി കുമാർ കഴിഞ്ഞ ദിവസം നിർവഹിച്ചിരുന്നു.

കഴിഞ്ഞ പന്ത്രണ്ട് വർഷമായി വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് നൽകി വരുന്ന കൺസോളിന്റെ പുതിയൊരു കാൽവെപ്പാണ് ഈ സംരംഭം.

കൺസോൾ പ്രസിഡന്റ് അബ്ദുൾ ലത്തീഫ് അമ്മേങ്ങരയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൺസോൾ ജനറൽ സെക്രട്ടറി അഡ്വ. സുജിത് അയിനിപ്പുള്ളി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് സി. കെ. ഹക്കീം ഇമ്പാർക്ക് നന്ദി പ്രകാശിപ്പിച്ചു.

പൈലറ്റ് കോപിയാണ് ഇപ്പോൾ ഇറക്കിയിട്ടുള്ളത്.
അടുത്ത ലക്കം മുതൽ കൂടുതൽ ലേഖനങ്ങൾ ഉൾപ്പെടുത്തി പേജുകൾ വർദ്ദിപ്പിക്കും. മാസം തോറും രണ്ടാം ശനിയാഴ്ചയാണ് ഓൺലൈൻ മാഗസിൻ പുറത്തിറങ്ങുന്നത്. എല്ലാവർക്കും ആരോഗ്യം എന്ന ഉദ്ദേശലക്ഷ്യത്തോടെയാണ് മാഗസിൻ പുറത്തിറക്കുന്നതെന്ന് ട്രസ്റ്റ്‌ ഭാരവാഹികൾ പറഞ്ഞു.

Macare 25 mar

Comments are closed.