
റിയാദ് : പി ഡി പി മുഹമ്മദ് എന്നറിയപ്പെടുന്ന തിരുവത്ര സ്വദേശി എ എച്ച് മുഹമ്മദ് (52) ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ നിര്യാതനായി. സൗദി സമയം ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. നസീമിലെ അൽ ജസീറ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല. പതിനാറു വർഷമായി സൗദി അറേബ്യയിലെ സുലൈയിൽ സൂപ്പർ മാർക്കറ്റ് നടത്തി വരികയായിരുന്നു.

ഗുരുവായൂർ നിയോജക മണ്ഡലത്തിലെ പിഡിപിയുടെ തുടക്കം മുതലുള്ള നേതാക്കളിലൊരാളും നിലവിലെ പിസിഎഫ് തൃശൂർ ജില്ലാ ജോയിൻ്റ് സെക്രട്ടറിയുമാണ്. ചേറ്റുവ പാലം ടോൾ പിരിവിനെതിരെയുള്ള സമരത്തിന്റെ നേതൃ നിരയിൽ ഉണ്ടായിരുന്നു.
സഹോദരൻ എ എച്ച് ഹസ്സൻ, ബന്ധുക്കളായ ഹംസ, അസർ എന്നിവർ റിയാദിൽ ഉണ്ട്. കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിഭാഗവും, നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററും സംയുക്തമായി മൃതദേഹം നാട്ടിൽ കൊണ്ട് പോകുവാനുള്ള നടപടി ക്രമങ്ങൾ ചെയ്തു വരുന്നു. നിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി റഫീഖ് മഞ്ചേരി, മെഹ്ബൂബ് ചെറിയ വളപ്പിൽ, മുസ്തഫ ബിയൂസ്, ഷാജഹാൻ ചാവക്കാട്, കബീർ വൈലത്തൂർ എന്നിവർ രംഗത്തുണ്ട്.
ഭാര്യ: സക്കീന. മകൻ: അൽത്താഫ് എ മുഹമ്മദ്.

Comments are closed.