
പുന്നയൂർ : ബൈക്കിൽ മകനോടൊത്ത് സഞ്ചരിക്കവേ വാഹനത്തിൽ നിന്നും തെന്നി വീണ് ചികിത്സയിലായിരുന്ന എടക്കഴിയൂർ പഞ്ചവടി പുതിയേടത്ത് അഷറഫിന്റെ ഭാര്യ മുനീറ (51) നിര്യാതയായി. കഴിഞ്ഞ ഞായറാഴ്ച എടക്കഴിയൂർ ഖാദിരിയ പള്ളിക്ക് സമീപം വച്ചായിരുന്നു അപകടം. തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരമായിരുന്നു മരണം.

പിതാവ്: തിരുവത്ര കോട്ടപ്പുറം കാട്ടിലകത്ത് ദൂസി മോനുട്ടി. മക്കൾ : ഷഫ്‌ന, ഫാസിൽ, ബിലാൽ. മരുമകൻ : സഹദ്. ഖബറടക്കം പോലീസ് നടപടികൾക്ക് ശേഷം വെള്ളിയാഴ്ച്ച എടക്കഴിയൂർ പള്ളി കബർസ്ഥാനിൽ.

Comments are closed.