mehandi new

മണത്തല ദേശത്തിന്റെ ധീര രക്തസാക്ഷിയെ അനുസ്മരിച്ച് താബൂത്ത് കാഴ്ച്ച നാട് ചുറ്റി

fairy tale

ചാവക്കാട്: നാലകത്ത് ചാന്ദിപ്പുറത്ത് ശഹീദ് ഹാദ്രോസ് കുട്ടി മൂപ്പരുടെ 236 മത് ചന്ദനക്കുടം നേര്‍ച്ചയിലെ പ്രധാന കാഴ്ചയായ താബൂത്ത് കാഴ്ച നാടും നഗരവും പ്രദക്ഷിണം ചെയ്തു ജാറത്തിൽ എത്തി.  ധീര രക്തസാക്ഷ്യം വഹിച്ച തന്‍റെ പടനായകന് സാമൂതിരി നല്‍കിയ വീരോചിതമായ ബറടക്കം അനുസ്മരിപ്പിക്കുന്ന താബൂത്ത് കാഴ്ച രാവിലെ എട്ടുമണിയോടെ തേക്കഞ്ചേരിയിൽ നിന്നും പുറപ്പെട്ടു. ചാവക്കാട് നഗരം ചുറ്റി പഴയപാലം വഴി പന്ത്രണ്ടു മണിയോടെ മണത്തല ജാറത്തിൽ  എത്തിച്ചേർന്നു.  മുട്ടുംവിളി, കോല്‍ക്കളി, അറബനമുട്ട് തുടങ്ങിയ വാദ്യമേളങ്ങൾ അകമ്പടി സേവിച്ചു.

planet fashion

തുടർന്ന് ചാവക്കാടിന്റെ വിവിധ കരകളിൽ നിന്നുള്ള കൊടിയേറ്റ കാഴ്ച്ചകൾ ജാറം അംഗണത്തിൽ എത്തി പ്രത്യേകം തയ്യാറാക്കിയ കൊടിമരങ്ങളിൽ കൊടി ഉയർത്തി.  ആചാര വെടി മുഴങ്ങി.  പാരമ്പര്യാവകാശികളായ ബ്ലാങ്ങാട് കറുത്ത കുടുംബാംഗങ്ങള്‍ താണി മരങ്ങളില്‍ കയറി മരപ്പൊത്തുകളില്‍ മുട്ടയും പാലും നിക്ഷേപിച്ചു. പതിനഞ്ചു ദിവസത്തെ വ്രതത്തിനുശേഷമാണ് പാരമ്പര്യമായി കറുത്ത കുടുംബം ഈ കര്‍മ്മം നിര്‍വഹിക്കുന്നത്.

ചക്കര കഞ്ഞി വിതരണവും അന്നദാനവും നടന്നു.

ആറുമാണിയോടെ വിവിധ കരകളിൽ നിന്നുള്ള നാട്ടുകാഴ്ചകൾ മണത്തലയിൽ എത്തിച്ചേരും. തുടർന്ന് റെഡ് നൈറ്റ് ചെങ്കോട്ട പുത്തൻകടപ്പുറം, ശാന്തി പീപ്പിൾസ് ചാവക്കാട് ടൗൺ, സ്കിൽ 555 ഫെസ്റ്റ് തെക്കഞ്ചേരി, റോഡീസ് ഫെസ്റ്റ് പള്ളിതാഴം, ടൈറ്റൻസ് പരപ്പിൽതാഴം, ഹൂറിക്ൻസ് അയിനിപ്പുള്ളി, ബ്ലോക്ക് ഗയ്‌സ് ബ്ലോക്ക് ഓഫീസ് മണത്തല, സൂര്യോത്സവം പുത്തൻകടപ്പുറം, മഹാത്മാ ഫെസ്റ്റ് കോളനിപ്പടി, വൈബിങ് നൈറ്റ് പുത്തൻകടപ്പുറം, സ്പാർക് തെക്കഞ്ചേരി, ക്രസന്റ് ഫെസ്റ്റ് പുത്തൻകടപ്പുറം, മിറാക്കിൾ ഫെസ്റ്റ് സിദ്ധീഖ് പള്ളി ബ്ലാങ്ങാട്, ലിയോൺ മഹോത്സവം പുത്തൻകടപ്പുറം, മഹാ കാഴ്ച്ച ചാവക്കാട് ബസ് സ്റ്റാണ്ട്, ലാൽ സലാം കോട്ടപ്പുറം, എച്ച് എം സി ബ്ലാങ്ങാട് ബീച്ച് ഉൾപ്പെടെ പതിനേഴ് കാഴ്ച്ചകൾ വിവിധ ക്ലബ്ബുകളുടേതായി ഇന്ന് ഉണ്ടാവും 

ബ്ലാങ്ങാട് ബീച്ചിൽ നിന്നും പുറപ്പെടുന്ന എച്ച് എം സി യുടെ കാഴ്ചയിൽ 9 ആനകൾ അണിനിരക്കും.  പുലർച്ചെ ഒന്നരമണിയോടെ കാഴ്ചകൾക്ക് സമാപനമാകും. 

Jan oushadi muthuvatur

Comments are closed.