mehandi banner desktop
Chavakkad online

വോട്ട് മുന്നിൽ കണ്ട് ഉദ്ഘാടനം; സുബ്രഹ്മണ്യൻ കടവ് സ്ളൂയിസിന് ഷട്ടറായില്ല – ചതിയെന്ന് നാട്ടുകാർ

Ft

കടപ്പുറം : ഉദ്ഘാടനം കഴിഞ്ഞു രണ്ടുമാസമായിട്ടും കടപ്പുറം സുബ്രഹ്മണ്യൻകടവ് സ്ളൂയിസ് കനാലിനു ഷട്ടറായില്ല. കൃഷിയും കുടിവെള്ളവും നശിക്കും വിധം ഉപ്പ് വെള്ളം കയറുന്നത് തുടരുന്നു. നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്. പണിതീരും മുൻപേ വോട്ട് മുന്നിൽ കണ്ടു നടത്തിയ ഉദ്ഘാടനം നാട്ടുകാരോടു കാണിച്ച ചതിയായിരിന്നുവെന്ന് പ്രതിഷേധക്കാർ പറഞ്ഞു. രണ്ടു ദിവസത്തിനുള്ളിൽ ഷട്ടറുകൾ സ്ഥാപിക്കും എന്നാണ് ഉദ്ഘാടന വേളയിൽ എൻ കെ അക്ബർ എം എൽ എ പറഞ്ഞത്. എന്നാൽ രണ്ടു മാസമായിട്ടും 45 ലക്ഷം ചിലവിൽ നിർമിച്ച സ്‌ളൂയിസ് കനാലിനു ഷട്ടറുകൾ എത്തിയില്ല.കടപ്പുറം രാമാത്ത് ചുള്ളിപ്പാടം മേഖലയിലേക്കും തെക്ക് പ്രദേശങ്ങളിലേക്കും ഉപ്പുവെള്ളം കയറാതിരിക്കാൻ വേണ്ടി ഉണ്ടാക്കിയ സുബ്രഹ്മണ്യൻകടവ് സ്ളൂയിസിന്  ഷട്ടറുകൾ ഇല്ലാത്തതിനാൽ ഉപ്പുവെള്ളം കയറ്റ ദുരിതം തുടർക്കഥയാവുകയാണ്.  സ്ളൂയിസിന്റെ ആറോളം വരുന്ന ഒന്നര മീറ്ററുകൾ വീതിയുള്ള പഴുതുകളിൽ ഒന്നിലും എഫ് ആർ പി ഷട്ടറുകൾ ഉപയോഗിക്കാത്തതിനാൽ ഉപ്പ് വെള്ളക്കയറ്റം വളരെ ശക്തമാണ്.  കടപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ്  സക്കീന അറക്കൽ, ഒമ്പതാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡണ്ട് ആർ വി സലീം, സെക്രട്ടറി പി കെ ഇന്തികാബ് ആലം, ട്രഷറർ പി വി ഹൈദരാലി, ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും പരിസരവാസികളും  പ്രതിഷേധത്തിൽ പങ്കെടുത്തു.

Jan oushadi

വീഡിയോ 👇

Comments are closed.