mehandi new

അറിവ് നേടുന്ന വിദ്യാർത്ഥികളിൽ തിരിച്ചറിവുള്ളവർ വിരളം – ശിവജി ഗുരുവായൂർ

fairy tale

മുതുവട്ടൂർ : അറിവ് നേടുന്ന വിദ്യാർത്ഥികളിൽ തിരിച്ചറിവുള്ളവർ വിരളമാണെന്ന് ശിവജി ഗുരുവായൂർ. ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ വൊക്കേഷണൽ ട്രെയിനിങ് സെന്ററിന്റെ എട്ടാം വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതുവട്ടൂർ രാജാ ഹാളിൽ നടന്ന വാർഷികാഘോഷ ചടങ്ങിൽ ഇൻസൈറ്റ് രക്ഷാധികാരി കെ ബി സുരേഷ് അധ്യക്ഷത വഹിച്ചു.

planet fashion

ജില്ലാ സാമൂഹ്യ നീതി ഓഫീസർ കെ ആർ പ്രദീപൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു, മുതുവട്ടൂർ മഹല്ല് ഖാദി സുലൈമാൻ അസ്ഹരി, ഡോ. റഷീദ് എന്നിവർ സംസാരിച്ചു. ഇൻസൈറ്റ് മാനേജിങ് ട്രസ്റ്റിയും പ്രിൻസിപ്പാളുമായ ഫാരിദ ഹംസ സ്വാഗതവും ലത്തീഫ് മമ്മിയൂർ നന്ദിയും പറഞ്ഞു. ഇൻസൈറ്റ് സെക്രട്ടറി സീനത്ത്, ഡോ കൊടക്കാട്ടിൽ സോമസുന്ദരൻ, ഇന്ദിരാ സോമസുന്ദരൻ, പി ടി എ പ്രസിഡന്റ് മരുത് പാണ്ടി തുടങ്ങിയവർ ആശംസകൾ നേർന്നു. തുടർന്ന് ഭിന്നശേഷി വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.

Macare 25 mar

Comments are closed.