mehandi new

ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ വേനൽ മുകുളങ്ങൾ സമാപിച്ചു

fairy tale

ഗുരുവായൂർ : ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ ആൻഡ് വൊക്കേഷണൽ ട്രെയിനിങ് സെന്റർ 2024 മെയ്‌ 1 മുതൽ നടത്തിയ വേനൽമുകുളങ്ങൾ അവധിക്കാല ക്യാമ്പ് സമാപിച്ചു.  സമാപനസമ്മേളനം ചാവക്കാട് മുൻ ചെയ്ർപേഴ്സൻ റിട്ടയെർഡ് ഹെഡ്‌മിസ്ട്രിസ്സ് സതീരതനം ടീച്ചർ ഉദ്ഘാടനം ചെയ്തു. ഇൻസൈറ്റ് രക്ഷാധികാരി കെ ബി സുരേഷ് അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ ഷെക്കീൽ, ചിത്രകാരൻ ജെയ്സൺ ഗുരുവായൂർ എന്നിവർ മുഖ്യതിഥികളായി. ഇൻസൈറ്റ് മാനേജിങ് ട്രസ്റ്റിയും പ്രിൻസിപ്പലുമായ ഫാരിദഹംസ സ്വാഗതം ആശംസിച്ചു. 

ഡോക്ടർ സോമസുന്ദരൻ, ഇൻസൈറ്റ് സെക്രട്ടറി സീനത്ത് റഷീദ്, ഇൻസൈറ്റ് മദർ പി. ടി. എ ലത സുരേഷ്, ട്രസ്സ് ബോർഡ് അംഗം ഇന്ദിര സോമസുന്ദരൻ എന്നിവർ ആശംസകൾ നേർന്നു. എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ തമന്ന സി ആർ, പ്ലസ്ടു  വിജയിച്ച ഭിന്നശേഷി വിദ്യാർത്ഥികളായ അഫ്ന, ശ്രീഹരി എന്നിവരെ  അനുമോദിച്ചു. ചിത്രകാരൻ ജെയ്സൺ ഗുരുവായൂരിനെ ചടങ്ങിൽ ആദരിച്ചു. സ്റ്റാഫ്സെക്രട്ടറി സൗമ്യ ക്യാമ്പ് അവലോകനം നടത്തി. നിഷിദ ഹലിം നന്ദി പറഞ്ഞു. 

വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ  പരിശീലകർ നയിച്ച 18 ദിവസം നീണ്ടു നിന്ന  ക്യാമ്പ്   വിദ്യാർത്ഥികളോടൊപ്പം അധ്യാപകർക്കും രക്ഷിതാക്കൾക്കും  പ്രയോജനപ്രദമായെന്ന് ക്യാമ്പ് അംഗങ്ങൾ അഭിപ്രായപ്പെട്ടു.  ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ക്യാമ്പ് ടൂറിന്റെ ഭാഗമായി  വിദ്യാർഥികളെ രക്ഷിതാക്കൾക്കൊപ്പം കടൽ കാണാൻ ചാവക്കാട് ബീച്ചിലേക്ക് കൊണ്ടുപോയി. അനീഷ് സമദ്, മഫ്സീന ബീന, ടൈജി, സുബിത എന്നിവർ നേതൃത്വം നൽകി.

Royal footwear

Comments are closed.