mehandi banner desktop

ഐ.സി.എ സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

fairy tale

​വടക്കേക്കാട്: വടക്കേക്കാട് ഐ.സി.എ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. “യോഗ ഫോർ വൺ എർത്ത്, വൺ ഹെൽത്ത്” (Yoga for One Earth, One Health) എന്ന ഈ വർഷത്തെ പ്രമേയത്തെ മുൻനിർത്തിയായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.

planet fashion

​പ്രശസ്ത യോഗ ഇൻസ്ട്രക്ടർ ശ്രീമതി അനിത സി. പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തുന്നതിൽ യോഗയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് അവർ വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. തുടർന്ന് വിദ്യാർത്ഥികൾക്കായി യോഗാഭ്യാസ മുറകളുടെ പരിശീലനവും പ്രദർശനവും നടത്തി.

​സ്കൂൾ പ്രിൻസിപ്പൽ ഡോ. അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ മുഹമ്മദ് യൂനസ് എം. കെ. ആശംസകൾ അർപ്പിച്ചു. അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ പരിപാടിയിൽ സജീവമായി പങ്കെടുത്തു.

Comments are closed.