ഐ എസ് എം ചാവക്കാട് മണ്ഡലം തർബിയത്ത് ക്യാമ്പും നോമ്പുതുറയും സംഘടിപ്പിച്ചു

ചാവക്കാട് : കേരള നദ്‌വത്തുൽ മുജാഹിദീൻ യുവജന പ്രസ്ഥാനമായ ഐ എസ് എം ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തർബിയത്ത് ക്യാമ്പും നോമ്പുതുറയും സംഘടിപ്പിച്ചു.
കെ എൻ എം മണ്ഡലം പ്രസിഡണ്ട് ഷിഫാസ് മുഹമ്മദാലി ഉദ്ഘാടനം നിർവ്വഹിച്ചു. ഐ എസ് എം മണ്ഡലം പ്രസിഡൻ്റ് മുജീബ് റഹ് മാൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഫ്സൽ ക്യാമ്പിന് നേതൃത്വം നൽകി. മണ്ഡലം സെക്രട്ടറി ഷഹീർ സലഫി കോട്ടപ്പുറം, ട്രഷർ ഹാഷിം പുന്നയൂർ, ജില്ലാ കൗൺസിൽ അംഗം ഫൈസൽ ചാവക്കാട്, നവാസ് തിരുവത്ര എന്നിവർ സംസാരിച്ചു.


Comments are closed.