വ്യത്യസ്ഥമായ രുചിക്കൂട്ടിൽ ഇരുനൂറിലേറെ പേർക്ക് പ്രകൃതി സദ്യ വിളമ്പി ജീവ ഗുരുവായൂർ
ഗുരുവായൂർ : ഇരുപതാം വാർഷികം ആഘോഷങ്ങളുടെ ഭാഗമായി വ്യത്യസ്ഥമായ രുചിക്കൂട്ടിൽ
ഇരുനൂറിലേറെ പേർക്ക് പ്രകൃതി സദ്യ വിളമ്പി ജീവ ഗുരുവായൂർ.
ഗുരുവായൂർ മലേഷ്യൻ ടവറിൽ സംഘടിപ്പിച്ച ആഘോഷപരിപാടികളിൽ കലാവിരുന്ന്, ഉദ്ഘാടന സമ്മളനം, ആരോഗ്യ ചർച്ച എന്നിവയും നടന്നു.
ആരോഗ്യത്തിന്ഹാനികരമായ എണ്ണ വർഗ്ഗങ്ങളും, നെയ്യും, മുളകുപൊടിയും, മല്ലിപൊടിയും ഉപയോഗിക്കതെ 16 തരം കറികളോടുകൂടിയാണ് സ്വാദിഷ്ടമായ സദ്യ ഒരുക്കിയത്.
പരിപ്പ് ഇല്ലത്ത സാമ്പാർ, പാൽ ഇല്ലാത്ത മോര്, മോരില്ലാത്ത പുളിശ്ശേരി, v തൈരില്ലാത്ത കാളൻ, തവിടു കളയാത്ത അരിയുടെ ചോറ് എന്നിവ അടങ്ങിയതായിരുന്നു പ്രകൃതി സദ്യ.
അറുപതാം വയസ്സിൽ ഗുരുതരമായ രോഗം ബാധിച്ച് മരണത്തോടടുത്ത് പിന്നീട് പ്രകൃതിജീവനത്തിൽ എത്തി ഇപ്പോൾ എഴുപതിലെത്തിയ കുന്നംകുളം സ്വദേശി ടി.ഡി. വർഗീസിനെ വേദിയിൽ ആദരിച്ചു.
വാർഷിക ആഘോഷം നഗരസഭ വൈസ് ചെയർമാൻ അനീഷ്മ ഉദ്ഘാടനം ചെയ്തു. ഡോ. പി. എ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. രവിചങ്കത്ത് ആമുഖ പ്രഭാഷണം നടത്തി. ഗുരുവായൂർ നഗരസഭ കൗൺസിലർ കെ.പി.എ റഷീദ്, സുവിത, സുനിത ടീച്ചർ, ടി.ഡി. വർഗ്ഗീസ്, പി.മുരളീധര കൈമൾ, ഡൊമിനി വാഴപ്പുള്ളി, ബഷീർ വടക്കേക്കാട്, പി.ഐ സൈമൻമാസ്റ്റർ, വി.എം.ഹുസൈൻ, കെ.യു കാർത്തികേയൻ, അഡ്വ അന്ന ജാൻസി എന്നിവർ പ്രസംഗിച്ചു.
ഗാനഭൂഷണംയൂസഫ് താനൂരിൻ്റെ നേതൃത്യത്തിൽ സംഗീത വിരുന്ന് അരങ്ങേറി.
Comments are closed.