mehandi banner desktop
Chavakkad online

യോഗി സർക്കാറിന്റെ ബുൾഡോസർ രാജിനെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധം

Ft

Jan oushadi

ചാവക്കാട് : പ്രവാചക നിന്ദ യിൽ പ്രതിഷേധിക്കുന്നവരെ വെടിവെച്ചു കൊല്ലുന്ന, വീടുകൾ ഇടിച്ചു നിരത്തുന്ന യോഗി സർക്കാറിന്റെ ബുൾഡോസർ രാജിനെതിരെ വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ചാവക്കാട് മെയിൻ റോഡ് ആശുപത്രി പടിയിൽ നിന്നും ആരംഭിച്ച പ്രകടനം ചാവക്കാട് മുനിസിപ്പൽ സ്ക്വയർ വസന്തം കോർണിറിൽ സമാപിച്ചു. തുടർന്ന് നടന്ന സമാപന യോഗം വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ്‌ സി. ആർ. ഹനീഫ യോഗം ഉദ്ഘാടനം ചെയ്തു,

സെക്രട്ടറി ഫൈസൽ ഉസ്മാൻ സ്വാഗതം പ്രസംഗം നടത്തി, ട്രഷറർ റഖീബ് തറയിൽ, വൈസ് പ്രസിഡന്റ്‌ ഒ. കെ. റഹീം എന്നിവർ സംസാരിച്ചു, മുനിസിപ്പൽ പ്രസിഡന്റ്‌ പി. കെ.അക്ബർ നന്ദിയും പറഞ്ഞു.

റസാഖ് ആലുംപടി, കെ..എസ്. സുബ്രഹ്മണ്യൻ, എം. കമാൽ, മുഹമ്മദ്‌ സുഹൈൽ, ജാഫർ ബ്ലാങ്ങാട്, വി.എം. ലത്തീഫ്, ടി.കെ.താഹിർ, സാലിഹ് തങ്ങൾ, മുഹമ്മദ്‌ വട്ടേക്കാട്, ബാക്കിർ തങ്ങൾ, പി. എച്ച് അബ്ദുൽ റസാഖ്, കെ. വി. ഷിഹാബ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Comments are closed.