mehandi new

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് തൈക്കാട് അപ്പു മാസ്റ്റർ സ്കൂളിലെ ജെ ആർ സി കേഡറ്റുകളുടെ കൈത്താങ്ങ്

fairy tale

എളവള്ളി : മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് തൈക്കാട് വി ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ ജെ ആർ സി കേഡറ്റുകളുടെ കൈത്താങ്ങ്. മണലൂർ നിയോജകമണ്ഡലത്തിലെ എളവള്ളി ജി എച്ച് എസ് എസ് ദുരിതാശ്വാസ ക്യാമ്പിലേക്ക് ജെ ആർ സി കേഡറ്റുകൾ ശേഖരിച്ച പലചരക്കുസാധനങ്ങളും വസ്ത്രങ്ങളും കൈമാറി. മണലൂർ എം എൽ എ  മുരളി പെരുനെല്ലി ഏറ്റുവാങ്ങി. വി ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്ക്കൂളിലെ ജെ ആർ സി കേഡറ്റുകൾ, പ്രധാനാദ്ധ്യാപിക ഇൻ ചാർജ് ചിത്ര ആർ നായർ, ജെ ആർ സി കോർഡിനേറ്റർ നീതു പി വി,  അദ്ധ്യാപിക നിജി പി എൻ, രഘു  എം, വാർഡ് മെമ്പർ, എളവള്ളി ജി എച്ച് എസ് സ്കൂൾ പ്രിൻസിപ്പൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. 

planet fashion

വയനാട്ടിലെ ഉരുൾ പൊട്ടലിൽ കഷ്ടത അനുഭവിക്കുന്നവർക്കും,  മഴക്കെടുതിയിൽ വീടുതകർന്ന അപ്പുമാസ്റ്റർ സ്കൂളിലെ പത്താം ക്ലാസ്  വിദ്യാർത്ഥിക്കും ജെ ആർ സി കേഡറ്റുകൾ ആവശ്യ സാധനങ്ങൾ എത്തിച്ചുനൽകി.

Jan oushadi muthuvatur

Comments are closed.