സെക്രട്ടേറിയറ്റ് മാർച്ചിന് നേരേ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചു കടപ്പുറം യൂത്ത് കോൺഗ്രസ്സ് പ്രകടനം

കടപ്പുറം : മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരേ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കടപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനംനടത്തി.
തുടർന്ന് നടന്ന യോഗം ബ്ലോക്ക് പഞ്ചയത്ത് പ്രസിണ്ടൻ്റ് മിസ്രിയ മുസ്താഖലി ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിണ്ടൻ്റ് നവീൻ മുണ്ടൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി സി.എസ്സ് സൂരജ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ്സ് പ്രസിണ്ടൻറ് സി.മുസ്താഖലി, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി കെ.ബി വിജു, കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി പി.എ നാസർ, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം ഭാരവാഹികളായ വി.എസ് നവനീത്, മുഹമ്മെദ് സാലിഹ്, റിഷി ലാസർ, എ.കെ ഷൈമൽ, ഷാലിമ സുബൈർ, റസിയ അമ്പലത്ത്, ഷംനു, ജാസിം ചാലിൽ, പ്രവീഷ് കുപ്പേരി, വിശാഖ് വിശ്വനാഥൻ, വിജീഷ് കെ.ജി എന്നിവർ നേതൃത്വം നൽകി.

Comments are closed.