mehandi new

ഗ്രാമാദരം 2024 ; കടപ്പുറം ഗ്രാമപഞ്ചായത്ത് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

fairy tale

അഞ്ചങ്ങാടി: 2023-2024 വർഷത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും A+ നേടിയവരെ കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു. ഗ്രാമാദരം 2024  കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സാലിഹ ഷൗക്കത്ത് ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കാഞ്ചന മൂക്കൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിലെ മുപ്പത്തിമൂന്നോളാം പേർ മുഴുവൻ വിഷങ്ങളിലും ഈ വർഷം A+ നേടി.  ലൈഫ് സ്കിൽ ട്രെയിനർ നൂറുദ്ധീൻ വിദ്യാർത്ഥികളുമായി സംവദിച്ചു. 

planet fashion

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഹസീന താജുദ്ദീൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി മൻസൂർ അലി, മെമ്പർമാരായ പ്രസന്ന ചന്ദ്രൻ, ബോഷി ചാണാശ്ശേരി, റാഹില വഹാബ്, സുനിത പ്രസാദ്, സെക്രട്ടറി ഷാജിത പി. വൈ എന്നിവർ സംസാരിച്ചു.  വിദ്യാഭ്യാസം കമ്മിറ്റി ചെയർപേഴ്സൺ ശുഭ ജയൻ സ്വാഗതവും  അഡ്വക്കേറ്റ് മുഹമ്മദ് നാസിഫ് നന്ദിയും പറഞ്ഞു.

Macare 25 mar

Comments are closed.