Header

കടലിൽ കാറ്റാടി മരങ്ങൾ – മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ

മന്ദലാംകുന്ന് : കടലിൽ ആണ്ട് കിടക്കുന്ന കാറ്റാടി മരമുട്ടികൾ മൂലം മന്ദലാംകുന്ന് ബീച്ചിലെ മത്സ്യതൊഴിലാളികൾ ദുരിതത്തിൽ. വള്ളം കടലിൽ ഇറക്കാനും മത്സ്യബന്ധനം നടത്താനും സാധിക്കുന്നില്ല. കടലിൽ പൂഴ്ന്നു കിടക്കുന്ന മരമുട്ടികളിൽ കുടുങ്ങി വലകൾ നശിക്കുന്നത് ഇവിടെ നിത്യസംഭവമാണ്. വീശുവലകളും നീട്ടുവലകളും മറ്റു ചെറു വള്ളക്കാരുടെ വലകളും മരമുട്ടികളിൽ കുരുങ്ങുന്നു. കടൽക്ഷോഭം മൂലം കടപുഴകി കടലിലെത്തുന്ന കാറ്റാടി മരങ്ങളാണ് മത്സ്യബന്ധനത്തിന് തടസ്സമാകുന്നത്.

വല നീട്ടുമ്പോൾ മരമുട്ടികളിൽ കുടുങ്ങി വല പൊളിയുന്നതോടെ മത്സ്യബന്ധനം മുടങ്ങുകയാണ്. കാറ്റാടി ക്കൊമ്പുകളിൽ കുടുങ്ങിയ വലകൾ മുറിച്ചു കളഞ്ഞു ബാക്കി മുറിക്കണ്ടവുമായാണ് തൊഴിലാളികൾ കരയിലെത്തുന്നത്. മത്സ്യത്തൊഴിലാളികളുടെ 3000 മുതൽ 7000 രൂപ വിലയുള്ള ഒരുപാട് വലകൾ ഇത്തരത്തിൽ പൊളിഞ്ഞു നശിച്ചിട്ടുണ്ട്.
കടലിലെ ചെളിയിൽ ആഴ്ന്ന് കിടക്കുന്ന കാറ്റാടി മരത്തിന്റെ വേര് ഉൾപ്പെടെയുള്ള ഭാരമേറിയ വലിയ മുട്ടികൾ പൊക്കിയെടുക്കാൻ കണ്ണൂരിൽ നിന്നും മുങ്ങൽ വിദഗ്ധരെ കൊണ്ടുവരേണ്ടിവരും. പൊക്കിയെടുത്ത മരമുട്ടികൾ കയറിൽ കെട്ടി ജെസിബിയോ മറ്റു യന്ത്രങ്ങളോ ഉപയോഗിച്ചു കരയിലേക്ക് വലിച്ചുകയറ്റണം.
പാവപെട്ട ചെറുകിട മത്സ്യ തൊഴിലാളികൾക്ക് താങ്ങാൻ പറ്റാത്തത്രയും വലിയ തുക ഇതിനായി ചിലവ് വരും.

മത്സ്യതൊഴിലാളികൾക്ക് വേണ്ടിയുള്ള സർക്കാർ സംവിധാനങ്ങളും സഹായവും ഉപയോഗിച്ച് അടിയന്തിരമായി മന്നലാംകുന്ന് ബീച്ചിലെ തടസ്സങ്ങൾ നീക്കി മത്സ്യബന്ധനം സാധ്യമാക്കണമെന്നാണ് പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ദീർഘകാലമായുള്ള ആവശ്യം.
അണ്ടത്തോട്, പാപ്പാളി തീര മേഖലയിലെ മത്‍സ്യത്തൊഴിലാളികളും സമാനമായ പ്രശ്നം അഭിമുഖീകരിക്കുന്നുണ്ട്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

thahani steels

Comments are closed.