കവിതാ കഫെ പുരസ്കാര സമർപ്പണവും പുസ്തക പ്രകാശനവും

ഗുരുവായൂർ : കവിയും ഗസൽ രചയിതാവുമായ കരിം അരിയന്നൂരിന്റെ ‘ രണ്ടാമത്തെ കവിതാ സമാഹാരം ‘സൂഫിയാന ‘ പ്രകാശനം ചെയ്തു. അരിയന്നൂർ കലാ സാംസ്കാരിക വേദി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ വി ജി തമ്പി പുസ്തക പ്രകാശനം നിർവഹിച്ചു. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് മുൻ അധ്യാപികയായ ചന്ദ്രമണി ടീച്ചർ പുസ്തകം ഏറ്റുവാങ്ങി. എടപ്പാൾ സി സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. പ്രസാദ് കാക്കശ്ശേരി പുസ്തക പരിചയം നടത്തി. പി അബ്ദുൽ ഖാദർ ഹംസ, നീതു സുബ്രഹ്മണ്യൻ എന്നിവർ ആശംസ പറഞ്ഞു, ഫൈസൽ ബാവ സ്വാഗതവും കരീം അരിയന്നൂർ നന്ദിയും പറഞ്ഞു. പായൽ ബുക്സ് ആണ് പ്രസാധകർ.

കവിതാ കഫെ ഓൺലെൻ കൂട്ടായ്മ വർഷം തോറും നൽകി വരാറുള്ള കവിതാ കഫെ ദൃശ്യ ശ്രവ്യ മാധ്യമ പുരസ്കാരങ്ങളായ ഒറ്റ കവിതാ പുരസ്കാരം ഡോ സുധീർ ബാബു, അക്ബർ എന്നിവരും, കവിതാ രത്‌നം പുരസ്കാരം ഷൗക്കത്തലീഖാനും ഏറ്റുവാങ്ങി. തുടർന്ന് നടന്ന കവിയരങ്ങിൽ ജയേന്ദ്രൻ മേലഴിയം, മധുസൂദനൻ തലപ്പിള്ളി, ഷൗക്കത്തലീഖാൻ, ഡോ.സുധീർ ബാബു, അക്ബർ, ഫൈസൽ ബാവ, എടപ്പാൾ സി സുബ്രഹ്മണ്യൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു.

Comments are closed.