mehandi new

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ(KSTU) തൃശ്ശൂർ ജില്ല ഷട്ടിൽ ബാഡ്മിൻറൺ ടൂർണമെൻറ് ചാവക്കാട് അഞ്ചങ്ങാടി സ്മാഷ് ബാഡ്മിൻറൺ അക്കാദമിയിൽ സംഘടിപ്പിച്ചു. കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി അക്ബർ ഫൈസൽ ടൂർണമെൻറ് ഉദ്ഘാടനം നിർവഹിച്ചു..  കടപ്പുറം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർമാൻ മൻസൂർ അലി സമ്മാനദാനം നിർവഹിച്ചു. കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ ഉപാധ്യക്ഷൻ റാഫി  അധ്യക്ഷത വഹിച്ചു.  തൃശൂർ ജില്ല ജനറൽ സെക്രട്ടറി ജാബിർ  സ്വാഗതവും ട്രഷറർ മുബാറക്  നന്ദിയും പറഞ്ഞു. ടൂർണമെന്റിൽ വിനു  റൊണാൾഡ്  സഖ്യം ഡബിൾസിൽ വിജയികളായപ്പോൾ 40 വയസ്സിന് താഴെയുള്ള കാറ്റഗറിയിൽ സിറാജ് പി യും ജിനീഷ്മാസ്റ്ററും ജേതാക്കളായി.  സിംഗിൾസിൽ ഫായിസ്, 40 വയസ്സിന് താഴെയുള്ളവരുടെ കാറ്റഗറിയിൽ ശിഹാബ് എന്നിവർ ജേതാക്കളായി.

Ma care dec ad

Comments are closed.