mehandi new

കേരള സുന്നീ ജമാഅത്ത് മീലാദ് കാമ്പയിന്‍ സമാപന സമ്മേളനം ശനിയാഴ്ച്ച തൊഴിയൂരില്‍

fairy tale

ചാവക്കാട് : കേരള സുന്നീ ജമാഅത്ത് മീലാദ് കാമ്പയിന്‍ സമാപന സമ്മേളനം ഒക്‌ടോബര്‍ 14ന് ശനിയാഴ്ച്ച തൊഴിയൂരില്‍ നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികളായ സൈദ് മുഹമ്മദ് ഹാജി തൊഴിയൂര്‍, ജലീല്‍ വഹബി അണ്ടത്തോട്, ഖമറുദ്ധീന്‍ വഹബി, അബ്ദുള്ള വല്ലപുഴ, ഷാഹുല്‍ ഹമീദ് പൊറ്റയില്‍ ചാവക്കാട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പഠിക്കാം പകര്‍ത്താം എന്ന പ്രമേയം ഉയര്‍ത്തി കഴിഞ്ഞ ഒരു മാസക്കാലമായി കേരള സുന്നീ ജമാഅത്തിന്റെ കീഴില്‍ കേരളത്തിലും വിവിദ വിദേശ രാജ്യങ്ങളിലും മീലാദ് ക്യാമ്പയിന്‍ നടന്നു വരികയാണ്. സെപ്റ്റംമ്പര്‍ പതിനാലാം തിയതി മഞ്ചേരിയില്‍ തുടക്കം കുറിച്ച മീലാദ് കാമ്പയിന്റെ സമാപനമാണ് ശനിയാഴ്ച്ച തൊഴിയൂരില്‍ നടക്കുന്നത്. സമാപന സമ്മേളനം എന്‍ കെ അക്ബര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. സുന്നീ ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് സയ്യിദ് അഷറഫ് ബാഹസന്‍ തങ്ങള്‍ അധ്യക്ഷത വഹിക്കും. കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി മൗലാനാ നജീബ് മൗലവി സമാപന സന്ദേശം നല്‍കും.

തിരുചര്യ വ്യക്തിജീവിതത്തില്‍, കുടുംബ ജീവിതത്തില്‍, സാമൂഹ്യ ജീവിതത്തില്‍ തുടങ്ങിയ പ്രമേയത്തിന്റെ വിവിധ തലങ്ങള്‍ എ. എന്‍ സിറാജുദ്ദീന്‍ മൗലവി വീരമംഗലം സ്വദഖത്തുള്ള മൗലവി കാടാമ്പുഴ, മൗലവി അഷ്‌റഫ് ബാഖവി എം.ഡി ഒടിയപാറ എന്നിവർ വിശദീകരിക്കും. സുന്നി ജമാഅത്ത് ജില്ലാ സെക്രട്ടറി ഖമറുദ്ദീന്‍ വഹബി ചെറുതുരുത്തി, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഹൈസല്‍ പൊട്ടത്തയില്‍. സി. എ ജാഫര്‍ സ്വാദിഖ് കല്ലൂര്‍, ഇ എ മുഹമ്മദുണ്ണി മാസ്റ്റര്‍, തൊഴിയൂര്‍, പന്നിത്തടം കോണ്‍കോഡ് ഹൈസ്‌കൂള്‍ മാനേജര്‍ ആര്‍ എം ബഷീര്‍ മാസ്റ്റര്‍, പാലമാവ് മഹല്ല് പ്രസിഡണ്ട് എ. കെ ആലിക്കുട്ടി, മഹല്ല് സെക്രട്ടറി അബ്ദുന്നസീര്‍ മാളിയേക്കല്‍, ശാഹുല്‍ഹമീദ് ചാവക്കാട്, ഹകീം വെളിയത്ത്, ഷബീര്‍ അണ്ടത്തോട്, നബീല്‍ മന്നലംകുന്ന് തുടങ്ങിയവര്‍ സംസാരിക്കും.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

Fish ad

Comments are closed.