mehandi new

കുവൈറ്റ് തീപിടുത്തം: ചാവക്കാട് സ്വദേശിയെ കാണാനില്ലെന്ന് പരാതി – നോർക്കക്ക് പരാതി നൽകി

fairy tale

ചാവക്കാട്: കുവൈറ്റ് ദുരന്തത്തിന് പിന്നാലെ ചാവക്കാട് സ്വദേശിയെ കാണാനില്ലെന്ന് പരാതി. തെക്കൻ പാലയൂർ താമസിക്കുന്ന തിരുവല്ല സ്വദേശി തോപ്പിൽ ബിനോയ്‌ തോമാസ് (44) എന്ന യുവാവിനെയാണ് കാണാനില്ലെന്ന പരാതിയുള്ളത്. പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ വി അബ്ദുൾ ഖാദറാണ് ഇക്കാര്യം അറിയിച്ചത്. ബിനോയ് തീപിടുത്തം നടന്ന ഫ്ലാറ്റിലുണ്ടായിരുന്നു എന്നാണ് സംശയം. പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ വി അബ്ദുൾ ഖാദറാണ് ഇക്കാര്യം അറിയിച്ചത്. ബിനോയ് തീപിടുത്തം നടന്ന ഫ്ലാറ്റിലുണ്ടായിരുന്നു എന്നാണ് സംശയം. 

planet fashion

അഞ്ചു ദിവസം മുമ്പാണ് ബിനോയ് വിസിറ്റിങ് വിസയിൽ കുവൈറ്റിലെത്തുന്നത്. തീപിടിത്തം നടന്ന ദിവസം രാവിലെ രണ്ടു മണി വരെ ഇദ്ദേഹം ഓൺലൈനിലുണ്ടായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്. ബിനോയ്ക്ക് എന്തു പറ്റിയെന്നറിയാത്തതിന്റെ ആശങ്കയിലാണ് വീട്ടുകാർ. കുവൈത്തിലെത്തിയതിന് ശേഷം വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ അപകടം നടന്നതിന് ശേഷം ബിനോയിയെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. വിവരങ്ങൾ നോർക്കക്ക് കൈമാറിയിട്ടുണ്ട്.

ചാവക്കാട് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റ് ചെയർമാൻ ഷാഹിന സലീം വീട്ടുകാരെ സന്ദർശിച്ചു വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി.

Unani banner ad

Comments are closed.