mehandi new

പൊന്നാനിയിൽ കുഴൽപ്പണ വേട്ട; അണ്ടത്തോട് സ്വദേശി പിടിയിൽ

fairy tale

planet fashion

പൊന്നാനി: പൊന്നാനിയിൽ വൻ കുഴൽപ്പണ വേട്ട. ഇന്ന് പുലർച്ച പോലീസ് ചമ്രവട്ടത്ത് നടത്തിയ വാഹന പരിശോധനയിലാണ് അണ്ടത്തോട് സ്വദേശി റാഫി ഹുസൈനിനെ പതിമൂന്നര ലക്ഷം രൂപയുമായി പൊന്നാനി സി ഐ പിടികൂടിയത്.

ബൈക്കിൽ പണവുമായി വിതരണത്തിന് എത്തിയതായിരുന്നു ഇയാൾ. പൊന്നാനി മേഖലയിൽ വിതരണം ചെയ്യാനായാണ് ഇയാൾ എത്തിയത്. 20 ലക്ഷം രൂപയുമായാണ് പൊന്നാനിയിൽ വന്നത്. കോഴിക്കോട് മേഖലയിൽ വിതരണം ചെയ്ത ബാക്കി പണമാണ് ഇയാളിൽ നിന്നും പിടികൂടിയത്.

കൊടുവള്ളി സ്വദേശി ബഷീറാണ് ഇയാൾക്ക് വിതരണം ചെയ്യാനായി പണം നൽകിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി പോലീസ് അറിയിച്ചു.

Macare 25 mar

Comments are closed.