
ഗുരുവായൂർ : ലാലിഗ സ്പോർട്സ് വില്ലേജ് സംഘടിപ്പിച്ച ഒന്നാമത് ആൾ കേരള വെട്ടരൻസ് ഫുട്ബോൾ ടൂർണമെന്റിൽ മോട്ടോർ വേൾഡ് കേച്ചേരിയെ പരാജയപ്പെടുത്തി യുണൈറ്റഡ് എഫ് സി തൃശൂർ ചാമ്പ്യൻമാരായി. നിശ്ചിത സമയത്തും പെനാൽട്ടിയിലും സമനില പാലിച്ചപ്പോൾ നറുക്കെടുപ്പിലാണ് വിജയികളെ തിരഞ്ഞെടുത്തത്.

കൗൺസിലർ ജീഷ്മ സുജിത് ട്രോഫികൾ വിതരണം ചെയ്തു. ബഷീർ പൂക്കോട്, സുമേഷ് മിലാന, ജെയ്സൺ കാവീട്, സുർജിത് കാവീട് തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.