mehandi new

ദേശീയ പാത നിർമ്മാണം സുരക്ഷാ അഭാവം – ഇതരസംസ്ഥാന തൊഴിലാളി കുഴിയിൽ വീണു മരിച്ചു

fairy tale

തൃപ്രയാർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി കാന നിർമ്മിക്കുന്നതിനായി എടുത്ത കുഴിയിൽ വീണ്  സൈക്കിൾ യാത്രികനായ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. തളിക്കുളം കൊപ്രക്കളത്തിനു സമീപം സൈക്കിളിൽ സഞ്ചരിക്കവേയാണ് സുഹൃത്തുക്കളായ രാജ (22), ഹാസിം (29) എന്നിവർ കുഴിയിൽ വീണത്. പരിക്കേറ്റവരെ തൃപ്രയാർ ആക്ട്സ് പ്രവർത്തകർ തൃശ്ശൂർ ജില്ലാ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും രാജ (22) മരിച്ചു. 

planet fashion

പൊതു ജനത്തിന്റെ ജീവനും സുരക്ഷക്കും യാതൊരു വിലയും കൽപിക്കാതെയാണ് ദേശീയപാതാ വികസന പ്രവർത്തികൾ നടക്കുന്നത്.  യാത്രാ തടസ്സങ്ങൾ സൃഷ്ടിച്ചും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെയുമുള്ള പ്രവർത്തനങ്ങൾ തടയുമെന്ന് നാട്ടുകാർ പറഞ്ഞു.

Macare 25 mar

Comments are closed.