mehandi new

ഭൂനികുതി; കോൺഗ്രസ്‌ മാർച്ചും ധർണയും നടത്തി

fairy tale

പുന്നയൂർക്കുളം: ഭൂനികുതി അൻപത് ശതമാനം കുത്തനെ ഉയർത്തിയ സംസ്‌ഥാന സർക്കാരിന്റെ ബജറ്റ് നിർദ്ദേശത്തിനും ജനവിരുദ്ധ നയങ്ങൾക്കുമെതിരേ പുന്നയൂർക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നയൂർക്കുളം വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. മുതിർന്ന കോണ്ഗ്രസ് നേതാവ് പി. ഗോപാലൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പി.പി. ബാബു അധ്യക്ഷത വഹിച്ചു. 

planet fashion

ഡി.സി.സി. സെക്രട്ടറി എ.എം. അലാവുദ്ധീൻ മുഖ്യപ്രഭാഷണം നടത്തി. കുന്നത്തൂർ പാർട്ടി ഓഫീസിന് മുൻപിൽ നിന്നും ആരംഭിച്ച മാർച്ചിന് കോൺഗ്രസ്‌ ബ്ലോക്ക്-മണ്ഡലം ഭാരവാഹികളും യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് ഭാരവാഹികളും നേതൃത്വം നൽകി.

Unani banner ad

Comments are closed.