ചാവക്കാട് നഗരസഭയിൽ 33 ൽ 30 ലും സ്ഥാനാർഥി നിർണയം പൂർത്തിയാക്കി എൽ ഡി എഫ്, യു ഡി എഫ് മുന്നണികൾ

ചാവക്കാട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിവിധ പാർട്ടികളുടെ സ്ഥാനാർഥി പട്ടികകൾ പൂർത്തിയാകുന്നു. ചാവക്കാട് നഗരസഭയിൽ സി പി എം ന്റെ മുപ്പത് വാർഡുകളിലും സ്ഥാനാർഥികൾ തീരുമാനമായി. സി പി ഐ മത്സരിക്കുന്ന മൂന്നു വാർഡുകളിലെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാകുന്നതോടെ എൽ ഡി എഫ് സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

നഗരസഭയിലെ 33 വാർഡുകളിൽ 30 വാർഡുകളിലും യു ഡി എഫ് സ്ഥാനാർഥി നിർണയം പൂർത്തിയായി. മൂന്ന് വാർഡുകളിൽ മുസ്ലിം ലീഗും ഒരു വാർഡിൽ കേരള കോൺഗ്രസ്സും വാർഡ് പത്തിൽ യു ഡി എഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയുമാണ് മത്സരിക്കുന്നത്. ഇരു മുന്നണികളുടെയും ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം നാളെ ഉണ്ടായേക്കും.
ചാവക്കാട് നഗരസഭയിലെ ഇതുവരെ തീരുമാനമായ എൽഡിഎഫ്, യു ഡി എഫ് സ്ഥാനാർത്ഥികൾ
വാർഡ് 1-ൽ തയ്യിൽ റഫീഖ് (എൽ ഡി എഫ്), ടി എം ഷാജി (യു ഡി എഫ് ലീഗ്). വാർഡ് 2: വി. ജി. സഹദേവൻ (എൽ ഡി എഫ്), യു ഡി എഫ് തീരുമാനം ആയില്ല. വാർഡ് 3 കെ. എച്. സലാം (എൽ ഡി എഫ്), കെ വി ഷാനവാസ് (യു ഡി എഫ്). വാർഡ് 4 : സഫൂറ ബക്കർ (എൽ ഡി എഫ്), തഹാനി അലി(യു ഡി എഫ്). വാർഡ് 5 : ഷഹർബാൻ (എൽ ഡി എഫ്), സീനാ നൗഷാദ് (യു ഡി എഫ്). വാർഡ് 6: ഷബ്‌ന ഫസലു (എൽ ഡി എഫ്), സബീന നൗഷാദ് (യു ഡി എഫ്). വാർഡ് 7 : കെ. റീന (എൽ ഡി എഫ്). യു ഡി എഫ് തീരുമാനം ആയില്ല. വാർഡ് 8 കെ. സി. സനിൽ (എൽ ഡി എഫ്), പി വി ബദറുദ്ധീൻ ( യു ഡി എഫ്). വാർഡ് 9: ശർമിള സത്താർ ( യു ഡി എഫ്), എൽ ഡി എഫ് തീരുമാനമായില്ല. വാർഡ് 10: ചാർലി ബാബുരാജ് (എൽ ഡി എഫ്), സുജാത സത്യൻ (യു ഡി എഫ് സ്വതന്ത്ര). വാർഡ് 11: ഹസീന സലീം (എൽ ഡി എഫ്), ബി സബീന (യു ഡി എഫ്). വാർഡ് 13: ഷാഹിന സലീം (എൽ ഡി എഫ്), ആരിഫ് പാലയുർ (യു ഡി എഫ് ലീഗ്). 14 അക്ബർ കോനോത്ത് (എൽ ഡി എഫ്), ഹാസിഫ് പാലയുർ (യു ഡി എഫ്). വാർഡ് 15 ഷാഹിന ആഷിർ (എൽ ഡി എഫ്), കൈനുഷി ജഹാംഗിർ (യു ഡി എഫ്). വാർഡ് 16: എ. എച്. അക്ബർ (എൽ ഡി എഫ്), ആർ കെ നൗഷാദ് (യു ഡി എഫ്). വാർഡ് 17 : പി യതീന്ദ്രദാസ് (എൽ ഡി എഫ്), കെ എം ബിനീഷ് (യു ഡി എഫ്). വാർഡ് 18: പി. ഐ. വിശ്വംഭരൻ (എൽ ഡി എഫ്), ഷൈല നാസർ (യു ഡി എഫ്). വാർഡ് 19: ഷൈലജ വാസുദേവൻ (എൽ ഡി എഫ്), എ എം ശംസിയ (യു ഡി എഫ് ലീഗ്). വാർഡ് 20: റവൂഫ് (എൽ ഡി എഫ്), എൻ എസ് മുസ്തഫ (യു ഡി എഫ്). വാർഡ് 21: ബിൻസി സന്തോഷ് (എൽ ഡി എഫ്), രജനി കൃഷ്ണൻ (യു ഡി എഫ്). വാർഡ് 22 : കെ. പി. രഞ്ജിത് കുമാർ (എൽ ഡി എഫ്), പി കെ കബീർ (യു ഡി എഫ്). വാർഡ് 23: അഡ്വ. ഹിബ (എൽ ഡി എഫ്), സഫറിയ റിയാദ് (യു ഡി എഫ്). വാർഡ് 24. കരിമ്പൻ സന്തോഷ് (എൽ ഡി എഫ്), പി എം നാസർ (യു ഡി എഫ്). വാർഡ് 25: ഷീജ പ്രശാന്ത് (എൽ ഡി എഫ്), അബ്ദുൽ സലാം ( (യു ഡി എഫ്). വാർഡ് 26: സ്വപ്ന ബാബു (എൽ ഡി എഫ്), സനൂപ് താമരത്ത് (യു ഡി എഫ്). വാർഡ് 27: കെ. വി. ശശി (എൽ ഡി എഫ്), എ ആർ മിഥുൻ (യു ഡി എഫ്). വാർഡ് 28 : പ്രജിത പ്രദീപ് (യു ഡി എഫ് ) എൽ ഡി എഫ് തീരുമാനം ആയില്ല. വാർഡ് 29: അബിനി ശിവജി (എൽ ഡി എഫ്), റുഖിയ ഷൌക്കത്ത് (യു ഡി എഫ്). വാർഡ് 30 : റെനീജ ഹംസ (എൽ ഡി എഫ്), നസ്രിയ കുഞ്ഞെയ്തു (യു ഡി എഫ്). വാർഡ് 31: ലിഷ മാത്രംകോട്ട് (എൽ ഡി എഫ്), മസീന നിഷാദ് (യു ഡി എഫ്). വാർഡ് 32: കെ. എം. അലി (എൽ ഡി എഫ്), സി എ ഗോപ പ്രതാപൻ (യു ഡി എഫ്). വാർഡ് 33 ഉമ്മു റഹ്മത്ത് ( എൽ ഡി എഫ് ), താനൂജ ഷാഫി ( യു ഡി എഫ്).

Comments are closed.