mehandi new

തദ്ദേശസ്ഥാപനങ്ങളിലൂടെ പ്രവാസിക്ഷേമ പദ്ധതികൾ നടപ്പാക്കാൻ നിയമനിർമ്മാണം നടത്തണം : പ്രവാസി കോൺഗ്രസ്സ്

fairy tale

ചാവക്കാട് : പ്രവാസി ക്ഷേമനിധിയിലേക്ക് തദ്ദേശഫണ്ടെന്ന ആവശ്യത്തിന് പ്രസക്തിയേറുകയാണ്.
കെട്ടിട നിർമ്മാണ പെർമിറ്റിന് സർക്കാർ ഏർപ്പെടുത്തിയ അമിത ഫീസ് ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് പ്രവാസികളെയാണ് എന്നിരിക്കെ,
ഈ അന്യായ ഫീസ് വർദ്ധനവിനെതിരെ ശക്തമായി പ്രതികരിക്കാൻ പ്രതിപക്ഷം ഉൾപ്പെടെയുള്ള സംഘടനകൾക്ക് താൽപര്യമില്ലാത്തത് പ്രവാസികളോടുള്ള അവഗണനാ മനോഭാവമാണെന്ന് പ്രവാസി കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.

planet fashion

നിയമം നടപ്പായ സാഹചര്യത്തിൽ വിവിധ നികുതികളിലൂടെ പ്രവാസികളുടെ പണം ഭീമമായി ലഭിക്കുന്ന തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിൽനിന്നും പ്രവാസി ക്ഷേമ നിധിയിലേക്ക് സഹായ വിഹിതം ലഭ്യമാക്കണമെന്ന പ്രവാസി കോൺഗ്രസ്സിന്റെ ആവശ്യത്തിന് പ്രസക്തി ഏറുകയാണ്.

തൊഴിലുടമയുടെ വിഹിതം ലഭ്യമല്ലാത്ത ഒരേ ഒരു ക്ഷേമനിധി പ്രവാസി ക്ഷേമനിധിയാണ്. പ്രവാസികളിൽ നിന്നും നാനാമുഖമായ നികുതിയിലൂടെ സാമ്പത്തികം ലഭ്യമാകുന്ന തദ്ദേശസ്ഥാപനങ്ങളെ പ്രവാസി ക്ഷേമ പദ്ധതികളുടെ ഭാഗമാക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും പ്രവാസി കോൺഗ്രസ്റ്റ് സംസ്ഥാന പ്രസിഡന്റ് ദിനേശ് ചന്ദന, ജനറൽ സെക്രട്ടറി സലിം പള്ളിവിള, മീഡിയ ഇൻചാർജ് ബദറുദ്ദീൻ ഗുരുവായൂർ എന്നിവർ ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.