mehandi new

ലഹരിയോട് നോ പറയാം.. അന്തരാഷ്ട്ര ലഹരിവിരുദ്ധ ബോധവൽകരണ മാസാചരണത്തിന് തുടക്കം കുറിച്ചു

fairy tale

ചാവക്കാട് : പുത്തൻ കടപ്പുറം ഗവ: ഫിഷറീസ് യു.പി. സ്കൂളിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ  ബോധവൽകരണ മാസാചരണത്തിന് തുടക്കം കുറിച്ചു. മുനക്കകടവ് കോസ്റ്റൽ പോലീസ് സബ്ഇൻസ്‌പെക്ടർ ലോഫിരാജ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മിസ്ട്രസ് പി കെ റംല ബീവി അധ്യക്ഷത വഹിച്ചു. അധ്യാപകൻ എം. കെ സലീം ബോധവൽകര ക്ലാസ്സ് നടത്തി. വിദ്യാർത്ഥി പ്രതിനിധി ഉമ്മുൽ ഹയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി വിരുദ്ധ പാർലിമെന്റ്, ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തി കൂട്ടയോട്ടം, ലഹരിക്കെതിരെ ബോധവൽകരണ സംഘനൃത്തം എന്നിവ നടന്നു. തുടർദിവസങ്ങളിലായി പ്ലക്കാട് നിർമ്മാണം, പോസ്റ്റർ രചന, പ്രസംഗം എന്നീ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കും. അധ്യാപകരായ എം കെ ജാസ്മിൻ, പി ബി പ്രിയ, പി ആർ റജില, ലിൻസി വി തോമസ്, സി. ജെ ജിൻസി, സയന ചായൂർ തുടങ്ങിയവർ നേതൃത്വം നൽകി.

planet fashion

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.