mehandi new

സാഹിത്യ വായന മാനസികമായ ഐക്യം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു – കെ.പി. രാമനുണ്ണി

fairy tale

ബ്ലാങ്ങാട് : സാഹിത്യ വായന മാനസികമായ ഐക്യം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുവെന്ന് എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗവുമായ കെ. പി. രാമനുണ്ണി.  വായന മനുഷ്യന്മാരെ തമ്മിൽ അടുപ്പിക്കുന്നതാണ്. പരക്ലേശ വിവേകമാണ് വായന എന്നും കെ.പി. അദ്ദേഹം പറഞ്ഞു. ഇരട്ടപ്പുഴ ഉദയ വായനശാലയുടെ 2024ലെ ഉദയ സാഹിത്യപുരസ്കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിൻപുറത്തെ ഒരു വായനശാല മികവാർന്ന അവാർഡ് നിർണ്ണയം നടത്തി മികച്ച രചനകൾ തെരഞ്ഞെടുക്കുന്നുവെന്നത് ഉദയ സാഹിത്യ പുരസ്കാരത്തെ മഹത്തരമാക്കുന്നുവെന്ന് രാമനുണ്ണി പറഞ്ഞു. വളരെ പ്രശസ്തമായിട്ടുള്ള പുരസ്‌കാരങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഈ കാലത്ത് ഉദയ സാഹിത്യപുരസ്കാരം മലയാള സാഹിത്യലോകത്ത് ഏറെ പ്രശസ്തമാണെന്നും അദ്ദേഹം പറഞ്ഞു. 

planet fashion

ഈ വർഷത്തെ “ഉദയ സാഹിത്യ പുരസ്‌കാരം 2024” ജേതാക്കൾക്ക് ഇരട്ടപ്പുഴ രാമി റീജൻസിയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വെച്ചു  കെ. പി. രാമനുണ്ണി പുരസ്‌കാരം സമ്മാനിച്ചു. 

നോവൽ വിഭാഗത്തിൽ കെ എൻ വിനീഷ് എഴുതിയ നിഴൽപ്പോര്,  ചെറുകഥയിൽ ആർ ഷനോജിന്റെ കാലൊടിഞ്ഞ പുണ്യാളൻ, കവിത വിഭാഗത്തിൽ ശൈലൻ രചിച്ച രാഷ്ട്രമീ-മാംസ എന്നീ കൃതികൾക്കാണ് ഈ വർഷത്തെ ഉദയ സാഹിത്യപുരസ്‌കാരം ലഭിച്ചത്.  അവാർഡ് ജേതാക്കൾക്ക് 11,111 രൂപയും പ്രശസ്തിപത്രവും ശില്പവും പുരസ്കാരമായി നൽകി.

വായനശാല പ്രസിഡന്റ് ആച്ചി ബാബു അധ്യക്ഷത വഹിച്ച സാഹിത്യസദസ്സിൽ ഗുരുവായൂർ മുൻ എംഎൽഎയും പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെവി അബ്ദുൽ ഖാദർ മുഖ്യാതിഥിയായും, പ്രമുഖ സിനിമ സംവിധായകൻ കെ. ബി. മധു വിശിഷ്ടാതിഥിയായും പങ്കെടുത്തു. പുരസ്കാര സമിതി ചെയർമാൻ നളിനാക്ഷൻ ഇരട്ടപ്പുഴ അവാർഡിന് തെരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങൾ പരിചയപ്പെടുത്തി സംസാരിച്ചു.

ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് നബീസകുട്ടി വലിയകത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത്, മിസിരിയ മുസ്താഖലി, മൂക്കൻ കാഞ്ചന, പ്രസന്ന ചന്ദ്രൻ, എം. എസ്. പ്രകാശൻ, സി. കെ. രാധാകൃഷ്ണൻ, സതീഭായി എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് ഉദയ സാഹിത്യ പുരസ്കാര ജേതാക്കൾ മറുപടി പ്രസംഗം നടത്തി. വായനശാല സെക്രട്ടറി വലീദ് തെരുവത്ത് സ്വാഗതവും, ജോയിൻ്റ് സെക്രട്ടറി സുബൈർ ചക്കര നന്ദിയും പറഞ്ഞു.

സാഹിത്യ അവാർഡ് വിതരണത്തിന് ശേഷം ഉദയ വായനശാല വനിതവേദിയുടെയും ബാലവേദിയുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.

Macare health second

Comments are closed.