mehandi new

ജനവാസ കേന്ദ്രങ്ങളിലെ മൊബൈൽ ടവർ നിർമാണം തടഞ്ഞ് നാട്ടുകാർ – ചാവക്കാട് രണ്ടിടങ്ങളിൽ പ്രക്ഷോഭം

fairy tale

ചാവക്കാട് : ജനവാസ കേന്ദ്രങ്ങളിലെ സ്വകാര്യ മൊബൈൽ ടവർ നിർമാണം തടഞ്ഞ് നാട്ടുകാർ. ചാവക്കാട് നഗരസഭയിലെ രണ്ടു പ്രദേശങ്ങളിൽ നാട്ടുകാർ ടവർ നിർമാണത്തിനെതിരെ രംഗത്ത്. തിരുവത്ര പുത്തൻകടപ്പുറം പള്ളിത്താഴത്തും പാലയൂർ എടപ്പുള്ളി മേഖലയിലുമാണ് നാട്ടുകാർ സംഘടിച്ച് ടവർ നിർമാണം തടഞ്ഞത്.

യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ വീടുകൾക്കിടയിൽ ടവർ സ്ഥാപിക്കാനൊരുങ്ങുന്നത്. പുത്തൻകടപ്പുറം പള്ളിത്താഴത്ത് സ്വകാര്യ ഭൂമിയിൽ കുഴിയെടുത്ത് ടവർ സ്ഥാപിക്കുന്നതിനുള്ള തറ കോൺക്രീറ്റ് ചെയ്യുന്ന പ്രവർത്തികൾ ഇന്നലെ നാട്ടുകാർ സംഘടിച്ചെത്തി തടഞ്ഞു. ചാവക്കാട് പോലീസ് സ്ഥലത്തെത്തി നിർമാണം തടയരുതെന്നും കോടതി ഉത്തരവുണ്ടെന്നും പറഞ്ഞെങ്കിലും മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള നിർമാണം അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. ജനങ്ങളുടെ പരാതികൾ കേൾക്കുകയും ആശങ്കകൾ പരിഹരിക്കുകയുമാണ് ചെയ്യേണ്ടതെന്നു കോൺഗ്രസ്സ് നേതാവ് ഗോപപ്രതാപൻ പോലീസിനെ ഓർമപ്പെടുത്തി.

എടപ്പുള്ളി മേഖലയിൽ ടവർ നിർമിക്കുന്നതിനെതിരെ നഗരസഭാ കൗൺസിലർമാർ ഉൾപ്പടെ നാട്ടുകാർ ശക്തമായ സമരവുമായാണ് ഇറങ്ങിയിരിക്കുന്നത്. ഒരു കാരണവശാലും ടവ്വർ നിർമ്മാണം അനുവദിക്കില്ലെന്ന് സമരസമിതി ചെയർമാൻ സാഫർ, കൺവീനർമാരായ അക്ബർ കോനാത്ത്, ജോയ്സി ടീച്ചർ, നൗഷാദ് അഹമ്മു, പി കെ തോമസ്, എം വി സതീശൻ, അൻഷാദ് എന്നിവർ പറഞ്ഞു.

ഫോട്ടോ : തിരുവത്ര പുത്തൻകടപ്പുറം പള്ളിത്താഴത്ത് മൊബൈൽ ടവർ നിർമ്മാണം തടയാൻ നാട്ടുകാർ സംഘടിച്ചെത്തിയപ്പോൾ

Royal footwear

Comments are closed.