mehandi new

വിസതട്ടിപ്പ് നടത്തി മുങ്ങിയ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു

fairy tale

വാടാനപ്പള്ളി : വിസ നൽകാമെന്ന് പറഞ്ഞ് നിരവധി ആളുകളിൽ നിന്ന് പൈസ വാങ്ങി ആളുകളെ വഞ്ചിച്ച് മുങ്ങി നടന്നിരുന്ന യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു. ഗണേശമംഗലം സ്വദേശി അറക്ക വീട്ടിൽ റിയാദ് (31) നെ ഇന്നലെ രാത്രിയിൽ 08.00 മണിയോടെ വാടാനപ്പളളി മരണ വളവിൽ വെച്ച് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. പുതുക്കുളങ്ങര സുലു ടവറിൽ ലെവൽ അപ് എന്ന സ്ഥാപനം നടത്തി വരുകയാണ് റിയാദ്. വിസക്കായി വിവിധ ജില്ലകളിൽ നിന്നുള്ള ചെറുപ്പക്കാരിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി വിസ നൽകാതെ തട്ടിപ്പ് നടത്തിയതായി ഇയാൾക്കെതിരെ പരാതിയുണ്ട്. ഇയാൾ വിസ നൽകി വിദേശത്ത് കൊണ്ട് പോയ നിരവധി ചെറുപ്പക്കാർ ജോലിയോ ശമ്പളമോ ഇല്ലാതെ മാസങ്ങളായി വിദേശത്ത് കുടുങ്ങി കിടക്കുകയാണെന്നും പറയുന്നു.

Ma care dec ad

Comments are closed.