mehandi new

എൽ എസ് എസ് വിജയി അഥീനക്ക് സ്കൂളിന്റെ ആദരം

fairy tale

പുന്നയൂർക്കുളം :  ജി.എം.എൽ.പി സ്കൂളിലെ എൽ എസ് എസ് വിജയിയായ കെ അഥീനയെ അനുമോദിച്ചു. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ്  ജാസ്മിൻ ഷഹീർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ടീച്ചർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. കെ. നിഷാർ ഉപഹാരസമർപ്പണം നടത്തി. സ്റ്റാഫ് ഏർപ്പെടുത്തിയ സ്വർണ്ണ മെഡൽ ടോമി എസ് തലക്കോട്ടുർ സമ്മാനിച്ചു. ഹെഡ്മാസ്റ്റർ വി എ ഫസലുറഹ്മാൻ ആമുഖപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് കെ തസ്നി സ്വാഗതമാശംസിച്ചു. കെ ടി കമറു, പ്രജിത, അബ്ദുൽ പുന്നയൂർക്കുളം, കെ പ്രജീഷ,  കെ എഫ് ബൽക്കീസ്, പി വി ആതിര, പി കെ സുനീറ എന്നിവർ ആശംസകളർപ്പിച്ചു.

planet fashion

Comments are closed.