മന്ദലാംകുന്ന് ജി എഫ് യു പി സ്കൂൾ 102-ാം വാർഷികം ആഘോഷിച്ചു

പുന്നയൂർ : മന്ദലാംകുന്ന് ജി എഫ് യു പി സ്കൂൾ 102-ാം വാർഷിക സമ്മേളനം പുന്നയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഹറ ബക്കർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി സമീർ അധ്യക്ഷത വഹിച്ചു. ചാവക്കാട് എ. ഇ. ഒ പി.എം ജയശ്രീ എൻഡോവ്മെന്റ് വിതരണം നടത്തി. പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റൈഹാന മുത്തു മുഖ്യാതിഥിയായി. സീനിയർ അധ്യാപിക റെനീഷ റിപ്പോർട്ട് അവതരിപ്പിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കമറുദ്ദീൻ, പുന്നയൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. കെ വിജയൻ, വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന്, മുൻ പ്രധാന അധ്യാപിക പി.ടി ശാന്ത, എം.പി ഇഖ്ബാൽ മാസ്റ്റർ, വി.കെ ഇർശാദുദ്ദീൻ, പി.എ നസീർ, കെഎം ഹൈദരലി, റാഫി മാലിക്കുളം, സുൽഫിയത്ത് എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡോ. ടി.കെ അനീസ് നന്ദിയും പറഞ്ഞു. തുടർന്ന് പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ കോൺവെക്കേഷനും, പ്രദേശത്തെ അങ്കണവാടി വിദ്യാർത്ഥികളുടെയും സ്കൂൾ വിദ്യാർത്ഥികളുടെയും കലാപരിപാടികളും അരങ്ങേറി.

Comments are closed.