
ചാവക്കാട് : അബൂദാബി കെഎംസിസി ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റി ചാവക്കാട് ഹയാത്ത് ആശുപത്രിയുടെ സഹകരണത്തോടെ അബൂദാബിയിലുള്ള പ്രവാസികളുടെ ആയിരത്തോളം കുടുംബാംഗങ്ങൾക്ക് നിശ്ചിത ശതമാനം ചികിൽസാ ഇളവ് ലഭിക്കുന്നതിനുള്ള പ്രിവിലേജ് കാർഡ് പുറത്തിറക്കി. അബൂദാബിയിലെ ആശുപത്രി കളുടെ സഹകരണത്തോടെ സമാനമായ പദ്ധതി കെഎംസിസി അബുദാബിയിലും നടപ്പിലാക്കിയിട്ടുണ്ട് .

പ്രിവിലേജ് കാർഡ് ഹയാത്ത് എം. ഡി ഡോക്ടർ ശൗജാദിൽ നിന്നും മണ്ഡലം പ്രസിഡന്റ് എം. വി. ഷെക്കീർ ഏറ്റുവാങ്ങി. മണ്ഡലം ലീഗ് നേതാക്കളായ പി. വി. ഉമ്മർ കുഞ്ഞി, ലത്തീഫ് പാലയൂർ, എൻ. കെ. അബ്ദുൽ വഹാബ്, വി. എം. മനാഫ്, വി. പി. മൻസൂറലി, അബൂദാബി കെ. എം. സി. സി സംസ്ഥാന വൈസ് പ്രസിഡന്റ് ടി എ. കോയ, തൃശൂർ ജില്ല വൈസ് പ്രസിഡണ്ട് വി. എം. മുസ്ഥഫ, മുനിസിപ്പൽ ലീഗ് നേതാക്കളായ ഫൈസൽ കാനാം പുള്ളി, പി. എം. അനസ്, ഹയാത്ത് ആശുപത്രി മാനേജർ മുഹമ്മദ് ശാക്കിർ, നഴ്സിംഗ് സൂപ്രണ്ട് അജിതാ ദേവി, അസിസ്റ്റന്റ് നഴ്സിംഗ് സൂപ്രണ്ട് ഹയന എന്നിവർ പങ്കെടുത്തു.

Comments are closed.