mehandi new

വഴിയോര കച്ചവട തൊഴിലാളി കോൺഗ്രസ്സ് ഐഎൻടിയുസി മെമ്പർഷിപ്പ് വിതരണം നടത്തി

fairy tale

ചാവക്കാട് : വഴിയോര കച്ചവട തൊഴിലാളി കോൺഗ്രസ്സ് ഐഎൻടിയുസി മെമ്പർഷിപ്പ് വിതരണോദ്ഘാടനം ഗുരുവായൂർ നഗരസഭാ യു ഡി എഫ് പാർലമെന്ററി ലീഡർ കെ. പി. ഉദയൻ നിർവ്വഹിച്ചു. വഴിയോര കച്ചവട തൊഴിലാളി കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് കെ. കെ. ഹിറോഷ് അധ്യക്ഷത വഹിച്ചു.

planet fashion

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രെട്ടറി സി. എസ്. സൂരജ് മുഖ്യാതിഥിയായി പങ്കെടുത്തു. ഐഎൻടിയുസി നിയോജകമണ്ഡലം പ്രസിഡന്റ് വി. കെ. വിമൽ, മണ്ഡലം പ്രസിഡന്റ് ഗോപി മനയത്ത്, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ. കെ. രഞ്ജിത്ത് എന്നിവർ സംസാരിച്ചു. ഗുരുവായൂർ, ചാവക്കാട് നഗരസഭാ പരിധിയിലെ തൊഴിലാളികൾക്ക് മെമ്പർഷിപ്പ് വിതരണം ചെയ്തു.

Macare 25 mar

Comments are closed.