mehandi new

ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി എം.എല്‍.എ പ്രതിഭ പുരസ്കാരം 2024 – മണ്ഡലത്തിലെ 600 ലധികം വിദ്യാർത്ഥികൾക്ക് പുരസ്കാരം വിതരണം ചെയ്തു

fairy tale

ചാവക്കാട് :   മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് ഗേൾസ്  ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന എം.എല്‍.എ പ്രതിഭ പുരസ്കാരം 2024  ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. ഗുരുവായൂര്‍ നിയോജക   മണ്ഡലത്തിലെ താമസക്കാരും മണ്ഡലത്തിലെ സ്ക്കൂളുകളില്‍ പഠിച്ചവരുമായ  എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ പ്രതിഭാ സംഗമമാണ് എൽ എഫ് സി ജി എച്ച് എസ് എസ് മമ്മിയുരിൽ നടന്നത്. 600 ലധികം വരുന്ന ഉന്നത വിജയം നേടിയവർ സംഗമത്തിൽ പങ്കെടുക്കുകയും പുരസ്കാരം ഏറ്റുവാങ്ങുകയും ചെയ്തു.  ഗുരുവായൂർ എംഎൽഎ  എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ്  ഐപിഎസ് മുഖ്യാതിഥിയായി പങ്കെടുക്കുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു.  റിസേർച്ച് സ്കോളർ ആൻഡ് ട്രെയിനർ  സജിത്ത് ശ്രീധർ കരിയർ ഗൈഡൻസ് ക്ലാസ്സ് എടുത്തു. 

ചാവക്കാട് നഗരസഭ ചെയർപേഴ്സൺ  ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.  ഗുരുവായൂർ നഗരസഭ ചെയർമാൻ കൃഷ്ണദാസ്, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ജാസ്മിൻ ഷഹീർ, വിജിത സന്തോഷ്, ഗീതു കണ്ണൻ എന്നിവരും രാഷ്ട്രീയ പാർട്ടി നേതാക്കളായ ടി ടി ശിവദാസൻ, അഡ്വ മുഹമ്മദ് ബഷീർ, തുളസീദാസ്, സെയ്തലികുട്ടി, സുരേഷ് കുമാർ, ചാവക്കാട്  നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്ക്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ മുഹമ്മദ് അൻവർ, പ്രസന്ന രണദിവേ,   ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷകർത്താക്കൾ , പൊതുജനങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് പേർ പ്രതിഭാ സംഗമത്തിൽ പങ്കെടുത്തു. 

Royal footwear

Comments are closed.