mehandi new

വയനാട് നിന്നും കാണാതായ അമ്മയും അഞ്ചു മക്കളും ഗുരുവായൂരിൽ

fairy tale

ഗുരുവായൂർ : വയനാട് കമ്പളക്കാടുനിന്നും കാണാതായ അമ്മയേയും അഞ്ച് മക്കളേയും ഗുരുവായൂരില്‍ നിന്ന് കണ്ടെത്തി. പടിഞ്ഞാറെ നടയില്‍ നിന്ന് കണ്ടെത്തിയ കമ്പളക്കാട് കൂടോത്തുമ്മലില്‍ താമസിക്കുന്ന വിമിജ(40), മക്കളായ വൈഷ്ണവ(12), വൈശാഖ്(11), സ്‌നേഹ(9), അഭിജിത്ത്(5), ശ്രീലക്ഷ്മി(4) എന്നിവരെ ഗുരുവായൂർ ടെംപിൾ പോലീസ് കണ്‍ട്രോള്‍ റൂമിലേയ്ക്ക് മാറ്റിയിരുന്നു .

planet fashion

തുടർന്ന് കമ്പളകാട് എസ് ഐ ദാമോദരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വയനാട്ടിലേക്ക് കൊണ്ട് പോയി ഇവരുടെ ഭർത്താവ് ജെവി ( ബാബു)യു മായാണ് പോലീസ് സംഘം എത്തിയിരുന്നത് . തിങ്കളാഴ്ച ഭര്‍തൃവീട്ടില്‍ നിന്ന് മക്കളെയും കൂട്ടി സ്വന്തം വീട്ടിലേയ്ക്ക് പോയതായിരുന്നു വിമിജ

എന്നാല്‍ വീട്ടിലെത്തിയില്ലെന്ന് മാത്രമല്ല, ഫോണില്‍ വിളിച്ചിട്ട് കിട്ടിയതുമില്ല. ഇതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. വീട്ടിൽ നിന്നും ഇറങ്ങി ഭർത്താവിനെ തിരഞ്ഞു കണ്ണൂരിലേക്ക് ആദ്യം പോയതെന്ന് വിമിജ പറഞ്ഞതായി പോലീസ് അറിയിച്ചു .തുടർന്ന് പറശ്ശിനി കടവിൽ എത്തി. ഇന്നലെ യുവതിയും മക്കളും രാമനാട്ടുകരയിലെ ബന്ധുവീട്ടിലെത്തിയതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇവിടെ നിന്ന് വയനാട്ടിലേക്ക് മടങ്ങുന്നുവെന്ന് പറഞ്ഞാണ് ഇറങ്ങിയത്. വയനാട്ടിലേക്ക് പോകാതെ ഗരുവായൂരിൽ എത്തുകയായിരുന്നു

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Macare health second

Comments are closed.