mehandi new

എം എസ് എഫ് മണത്തല യുണിറ്റ് കൺവൻഷൻ സംഘടിപ്പിച്ചു

fairy tale

ചാവക്കാട്: മുസ്‌ലിം സ്റ്റുഡന്റ്സ് ഫെഡറേഷൻ മണത്തല യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു. പള്ളി താഴത്ത് വെച്ച് നടന്ന കൺവെൻഷൻ മുസ്‌ലിം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം സെക്രട്ടറി എ എച്ച് സൈനുൽ ആബിദീൻ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ചാവക്കാട് മുൻസിപ്പൽ പ്രസിഡന്റ് ഫൈസൽ കാനാംപുള്ളി അദ്ധ്യക്ഷത വഹിച്ചു.

planet fashion

എം എസ് എഫ് ജില്ല പ്രസിഡന്റ് ആരിഫ് പാലയൂർ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ചാവക്കാട് മുനിസിപ്പൽ ജനറൽ സെക്രട്ടറി പി എം അനസ്, എം എസ് എഫ് മണ്ഡലം ട്രഷറർ സബാഹ് പുതിയറ, ഷാർജ കെഎംസിസി നേതാവ് യൂനസ് മണത്തല, നേതാക്കളായ ഫസൽ കരീം, വി എച്ച് അലി, മുഹമ്മദ്‌ അഷ്‌റഫ്‌ എന്നിവർ സംബന്ധിച്ചു. സാലിഹ് മണത്തല സ്വാഗതവും നബീൽ പി നന്ദിയും പറഞ്ഞു.

Ma care dec ad

Comments are closed.