mehandi new

മുസ്‌ലിം ലീഗ് കലോത്സവ പ്രതിഭകളെ ആദരിച്ചു

fairy tale

planet fashion

തിരുവത്ര : ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ നാടിന് അഭിമാനമായ വിദ്യാർത്ഥികളെ മുസ്‌ലിം ലീഗ് വെസ്റ്റ് മേഖല ആദരിച്ചു.
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് ഉപഹാരങ്ങൾ നൽകി.

ഉറുദു പദ്യം ചൊല്ലലിൽ ഫസ്റ്റും, ലളിതഗാനത്തിൽ എ ഗ്രെഡും നേടിയ ചാവക്കാട് എം ആർ ആർ എം സ്കൂൾ വിദ്യാർത്ഥി ഹന്ന കെ എച്ച്,
ഖുർആൻ പാരായണത്തിൽ എ ഗ്രേഡ് നേടിയ ചാവക്കാട് എം ആർ ആർ എം സ്കൂൾ വിദ്യാർത്ഥി മുഹമ്മദ്‌ ഷിറാസ്,
അറബിക് ഗാനം, മാപ്പിളപാട്ട് എന്നിവയിൽ ഒന്നാം സ്ഥാനം നേടിയ തിരുവത്ര കുമാർ എ യു പി സ്കൂൾ വിദ്യാർത്ഥി ഹന്ന സി എച്ച് എന്നിവരെയാണ് ആദരിച്ചത്.

എച്ച് എം ബുഹാരി, മിർ കാസിം, മുസ്തഫ എം എസ്, അനസ് പിഎം, ഷാഫി കെ കെ, മൊയ്‌നുദ്ദീൻ എ കെ, കാദർ കെ കെ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Jan oushadi muthuvatur

Comments are closed.