മുസ്ലിംലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം കുഞ്ഞു മുഹമ്മദ് നിര്യാതനായി

എടക്കഴിയൂർ : എടക്കഴിയൂർ കാജാ സെൻ്റെറിന് പടിഞ്ഞാറു ഭാഗം താമസിക്കുന്ന മുസ്ലിംലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം കുഞ്ഞു മുഹമ്മദ് ( 62) നിര്യാതനായി.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പ്രവർത്തനം ആരംഭിച്ചു പിന്നീട് മുപ്പത് വർഷത്തെ പ്രവാസ ജീവിതം. കെ എം സി സി അബുദാബി തൃശൂർ ജില്ലാ പ്രസിഡന്റ്, അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ മാനേജിങ് കമ്മിറ്റി സഹിത്യ വിഭാഗം സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചു.
അസുഖ ബാധിതനായി നാട്ടിൽ വിശ്രമ ജീവിതം നയിക്കുമ്പോഴും പൊതു പ്രവർത്തനത്തിലും മത രംഗത്തും സജ്ജീവമായി പ്രവർത്തിച്ചു. എടക്കഴിയൂർ ജുമാഅത്ത് മാനേജ്‌മന്റ് കമ്മിറ്റി മെമ്പറും, അൻസാറുൽ ഇസ്‌ലാം മദ്രസ്സ പ്രസിഡണ്ടുമാണ് പരേതൻ.
പിതാവ് മുട്ടിൽ മുഹമ്മദ്. ഭാര്യ: സമീഹ. മക്കൾ : ഫഹദ്, ഫുവാദ് (അബു ദാബി), ഫാതി. സഹോദരങ്ങൾ : മുഹമ്മദ്, ഉമ്മർ.
എടക്കഴിയൂർ അൻസാറുൽ ഇസ്ലാം മദ്റസ പ്രസിഡണ്ടും എടക്കഴിയൂർ മഹല്ല് കമ്മിറ്റി അംഗവുമാണ്. മുട്ടിൽ കുഞ്ഞിമുഹമ്മദ് ഹാജി. കബറടക്കം വ്യാഴാഴ്ച രാവിലെ 11 മണിക്ക് എടക്കഴിയൂർ ജുമാമസ്‌ജിദ് കബർസ്ഥാനിൽ.

Comments are closed.