സി എസ് മുഹമ്മദുണ്ണി – പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിക്ക് കരുത്തും ഊർജവും പകർന്ന നേതാവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ്
കടപ്പുറം: പ്രാദേശിക തലത്തിൽ പ്രതിസന്ധി ഘട്ടങ്ങളിൽ പ്രസ്ഥാനത്തെ സംരക്ഷിച്ചു നിലനിർത്താൻ പോരാടിയ നേതാവിനെയാണ് സി എസ് മുഹമ്മദുണ്ണി സാഹിബിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ്. പഞ്ചായത്ത് മുസ്‌ലിം ലീഗ് മുൻ ജനറൽ സെക്രട്ടറി ആയിരുന്ന സി എസ് മുഹമ്മദുണ്ണി സാഹിബിന്റെ അനുസ്മരണവും പ്രാർത്ഥന സദസ്സും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള ശ്രദ്ധ നേടി ഇന്ന് അഭിമാനത്തോടെ ഉയർന്ന് നിൽക്കുന്ന കെ. എം. സി. സി യുടെ പൂർവ്വ രൂപമായ ചന്ദ്രിക റീഡേഴ്‌സ് ഫോറം യു എ ഇ യിൽ രൂപീകരിക്കുന്നതിന് മുൻകൈയെടുത്ത നേതാക്കളിൽ പ്രമുഖനായിരുന്നു അദ്ദേഹം. പ്രവാസത്തിലും നാട്ടിൽ വന്നതിന് ശേഷവും സംഘടനയുടെ ഭാഗമായ ജീവകാരുണ്യ രംഗത്തും വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും അക്ഷീണം പ്രയത്നിച്ച നേതാക്കളിൽ ഒരാളായിരുന്നു സി എസ് മുഹമ്മടദുണ്ണി. മുസ്‌ലിം ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ മുസ്‌ലിം ലീഗ് കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ബി കെ സുബൈർ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി കെ അബൂബക്കർ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി വി ഉമ്മർകുഞ്ഞി, മുസ്‌ലിം ലീഗ് സംസ്ഥാന കൗൺസിലർ ആർ ഇസ്മായിൽ, അബുദാബി കെഎംസിസി ജില്ലാ ജനറൽ സെക്രട്ടറി പി വി ജലാൽ, കർഷക സംഘം ജില്ലാ പ്രസിഡന്റ് ആർ എസ് മുഹമ്മദ്മോൻ, എ എച്ച് ആബിദ്, ടി ആർ ഖാദർ, പി എ അഷ്‌കർ അലി, ബക്കർ മുനക്കകടവ് തുടങ്ങിയവർ പ്രസംഗിച്ചു. അബു ഫസൽ വാഫി പ്രാർത്ഥനക്ക് നേതൃത്വം നൽകി. മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി പി എം മുജീബ് സ്വാഗതവും ട്രഷറർ സൈതുമുഹമ്മദ് പോക്കാകില്ലത്ത് നന്ദിയും പറഞ്ഞു.
Comments are closed.