mehandi new

വൃദ്ധയെയും യുവാവിനെയും വീട്ടിൽ കയറി മർദ്ദിച്ച പോലീസ് നടപടി അപലപനീയം – മുസ്ലിം യൂത്ത് ലീഗ്

fairy tale

പുന്നയൂർ: എടക്കഴിയൂരിൽ രോഗിയായ വൃദ്ധയെയും യുവാവിനെയും വീട്ടിൽ കയറി മർദ്ദിച്ച ചാവക്കാട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ നടപടിയിൽ മുസ്ലിം യൂത്ത് ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി യോഗം പ്രതിഷേധിച്ചു.

planet fashion

മർദ്ദനമേറ്റ യുവാവിന്റെ സഹോദരനെതിരെയുള്ള പെറ്റികേസ് അന്വേഷിക്കാനെത്തിയ പോലീസ് അദ്ദേഹത്തെ കിട്ടാതെ വന്നപ്പോൾ വീട്ടിൽ കയറി കിട്ടിയവരെ മർദ്ദിച്ചതിലൂടെ ക്രിമിനലിസമാണ് പുറത്തുവന്നിരിക്കുന്നത്. ഇത്തരം പൊലീസുകാർ കേരള പൊലീസിന് അപമാനമാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ചാവക്കാട് സെന്ററിൽ വർഗ്ഗീയ വിദ്വേഷം വിളിച്ച് നടത്തിയ പ്രകടനത്തിനെതിരെ പരാതി കൊടുത്തിട്ടുപോലും നടപടിയെടുക്കാൻ നട്ടെല്ലില്ലാത്ത ചാവക്കാട് പോലീസാണ് വീടുകളിൽ കയറി സ്ത്രീകളെ മർദ്ദിച്ചു വീരത്വം കാണിക്കുന്നത്. കൊലപാതക കേസിലെ ഉൾപ്പെടെ കൊടും ക്രിമിനലുകളും ലഹരി മാഫിയയും അഴിഞ്ഞാടുമ്പോൾ പലപ്പോഴും നോക്കുകുത്തിയാകുന്ന ഇക്കൂട്ടർ പാവങ്ങളുടെ മേൽ പെറ്റി കേസിന്റെ പേരിൽ കുതിരകയറി കേമത്വം കാണിക്കുന്നത് അംഗീകരിക്കാനാകില്ല. കാക്കിക്കുള്ളിലെ ഇത്തരം ക്രിമിനലുകളെ നിലക്ക് നിർത്തുന്നതിന് അധികൃതർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

പ്രസിഡണ്ട് അസീസ്‌ മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.നൗഫൽ, ഭാരവാഹികളായ ആർ.വി കബീർ ഫൈസി, മുസ്തഫ കണ്ണനൂർ, എച്ച്.എം.മുനീർ,ഹുസൈൻ എടയൂർ എന്നിവർ സംസാരിച്ചു.

Ma care dec ad

Comments are closed.