mehandi new

മുതുവട്ടൂർ മഹല്ല് കമ്മിറ്റി വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു

fairy tale

planet fashion

ചാവക്കാട് : മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു. മുതുവട്ടൂർ മസ്ജിദ് അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ മഹല്ല് പ്രസിഡണ്ട് എ അബ്ദുൽ ഹസീബ് അധ്യക്ഷനായി. മഹല്ല് വിദ്യാഭ്യാസ സമിതി കൺവീനർ പി. വി ഫൈസൽ ആമുഖഭാഷണം നടത്തി. മഹല്ല് ഖാളി വി.ഐ സുലൈമാൻ അസ്ഹരി, ഖത്തീബ് ഫർഹാൻ അബ്ദുള്ള എന്നിവർ സന്ദേശം നൽകി.

വാർഡ് കൗൺസിലർ കെ. വി സത്താർ ധനസഹായം വിതരണം ചെയ്തു. മഹല്ല് സെക്രട്ടറി പി. വി ഉസ്മാൻ, ട്രഷറർ ടി. എസ് നിസാമുദ്ദീൻ, കമ്മിറ്റിയംഗം ആർ. വി അബ്ദുൽ റഷീദ്, മഹല്ല് യുഎഇ കമ്മിറ്റി പ്രസിഡണ്ട് ടി. മുഹമ്മദ് ഷക്കീർ എന്നിവർ സംസാരിച്ചു. മഹല്ല് കമ്മിറ്റി അംഗങ്ങളായ പി വി അബ്ദുൽ റസാഖ്, എം എച്ച്. ജലീൽ, കെ. വി മുസ്തക്കീം, എം.പി ബഷീർ, മഹല്ല് യുഎഇ കമ്മിറ്റി അംഗങ്ങളായ ടി പി ബഷീർ, മുസ്തഫ, പി ആർ ഓ ടി പി ഫൈസൽ എന്നിവർ നേതൃത്വം നൽകി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.