mehandi new

എൽഡിഎഫ് വോട്ടുകൾ മാത്രം ലഭിച്ചല്ല വിജയിച്ചത്, പൊതു പ്രവർത്തനം തുടരും, മണ്ഡലത്തിലെ എല്ലാ വോട്ടർമാർക്കും നന്ദി – കെ വി അബ്ദുൽഖാദർ

fairy tale

ഗുരുവായൂർ : എൽഡിഎഫ് വോട്ടുകൾ മാത്രം ലഭിച്ചല്ല താൻ വിജയിച്ചു വന്നതെന്നും, പൊതു പ്രവർത്തന മേഖലയിൽ തുടരുമെന്നും, മണ്ഡലത്തിലെ എല്ലാ വോട്ടർമാർക്കും കക്ഷി രാഷ്ട്രീയ ഭേദമന്യേ നന്ദി രേഖപ്പെടുത്തുന്നതായും കെ വി അബ്ദുൽഖാദർ എം എൽ എ.
ഗുരുവായൂർ രുഗ്മിണി റിജൻസിൽ ഇന്ന് ഉച്ചക്ക് വിളിച്ചു ചേർത്ത ഗുരുവായൂർ മണ്ഡലത്തിലെ പത്രപ്രവർത്തകരുടെ സൗഹൃദ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

planet fashion

എതിരാഭിപ്രായങ്ങൾ നിലനിൽക്കുമ്പോഴും യു ഡി എഫ് ലെയും ബി ജെ പി യിലെയും പ്രവർത്തകരുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നുവെന്നും നിരവധി വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിൽ നടത്തിയതായും അദ്ദേഹം പറഞ്ഞു.

മൂന്നുവട്ടം തുടർച്ചയായി നിയമസഭാ അംഗമായി തിരഞ്ഞെടുത്ത പൊതുജനത്തിന് അദ്ദേഹം ആവർത്തിച്ച് നന്ദി രേഖപ്പെടുത്തി.

ടി ബി ജയപ്രകാശ്, ജോസ് മേലെറ്റിൽ, വേണു ഗുരുവായൂർ, ലിജിത് തരകൻ, കാസിം സയ്ദ് എന്നിവർ സംസാരിച്ചു.

Macare 25 mar

Comments are closed.