mehandi new

ദേശീയ സയൻസ് ആക്കാദമി വടക്കേക്കാട് ഐസിഎ സ്ക്കൂളിൽ ശാസ്ത്ര സെമിനാർ സംഘടിപ്പിച്ചു

fairy tale

വടക്കേകാട് : ശാസ്ത്ര പ്രചരണത്തിൻ്റെ ഭാഗമായി കേന്ദ്ര സർക്കാരിൻ്റെ നാഷണൽ അക്കാദമി ഓഫ് സയൻസ് ഇന്ത്യ (NASI) അക്കാദമിക് ലൈബ്രറി അസോസിയേഷനുമായി സഹകരിച്ച് വടക്കേക്കാട് ഐസിഎ സ്ക്കൂളിൽ ശാസ്ത്ര സെമിനാർ സംഘടിപ്പിച്ചു. കാര്യശേഷിയും നന്മയും പ്രകൃതി സ്നേഹവുമുള്ള വ്യക്തികളെ വാർത്തെടുക്കുന്നതിൽ വായനയും ലൈബ്രറി ഉപയോഗവും അതിപ്രധാനമാണെന്ന്

planet fashion

അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് പ്രൊഫസറും ചീഫ് ലൈബ്രേറിയനുമായ ഡോക്ടർ എ ടി ഫ്രാൻസിസ് പറഞ്ഞു. സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ പി അബ്ദുൾ ഗഫൂർ   അധ്യക്ഷത വഹിച്ചു.

കേരള കാർഷിക സർവ്വകലാശാല  മുൻ ചീഫ് ലൈബ്രേറിയനും അദ്ധ്യാപകനുമായിരുന്ന അബ്ദുൽ റസാഖ്, എഴുത്തുകാരനും പാലക്കാട് ഗവർമെന്റ് വിക്ടോറിയ കോളേജ് ചീഫ് ലൈബ്രേറിയനുമായ ഡോക്ടർ കെ ആർ അജിതൻ എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തി. ഐ.സി.എ വൈസ് പ്രസിഡണ്ട് പി. കുഞ്ഞിമൊയ്തു, വൈസ് പ്രിൻസിപ്പൽ എം കെ മുഹമ്മദ് യൂനസ്,  ലൈബ്രേറിയൻ ലൈല, ഇംഗ്ലീഷ് അധ്യാപിക സബിത പ്രമോദ് എന്നിവർ പ്രസംഗിച്ചു.

Macare 25 mar

Comments are closed.