mehandi new

ദേശീയ പണിമുടക്ക് ; ഏങ്ങണ്ടിയൂരിൽ ഐ എൻ ടി യു സി പ്രകടനവും പൊതുയോഗവും

fairy tale

ഏങ്ങണ്ടിയൂർ  : കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന പണിമുടക്കിന്റെ ഭാഗമായി ഏങ്ങണ്ടിയൂരിൽ ഐ.എൻ.ടി.യു.സി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും, പൊതുയോഗവും നടത്തി. ചേറ്റുവ ഹാർബറിൽ നിന്നാരംഭിച്ച പ്രകടനം ഏത്തായ് സെന്റിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനം ഡി സി സി ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു. ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് ലിതീഷ് കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു.

planet fashion

ജില്ലാ പഞ്ചായത്തംഗം വി എം മുഹമ്മദ് ഗസാലി മുഖ്യപ്രഭാഷണം നടത്തി. ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി  എം. എസ് ശിവദാസ്, റീജണൽ പ്രസിഡന്റ് വിമൽ പൂക്കോട്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കാര്യാട്ട്, ഡി സി സി അംഗം ഇർഷാദ് കെ. ചേറ്റുവ, ഐ എൻ ടി യു സി ഹാർബർ യൂണിയൻ ലീഡർ ഒ വി സുനിൽ എന്നിവർ സംസാരിച്ചു.  ഐ എൻ ടി യു സി ഗുരുവായൂർ റീജണൽ സെക്രട്ടറി സി വി തുളസീദാസ് സ്വാഗതവും, ഹാർബർ യൂണിയൻ പ്രസിഡന്റ് സി എ ബൈജു നന്ദിയും പറഞ്ഞു. 

സാലിഷ് തുഷാര, മുഹമ്മദാലി ആനാംകടവിൽ പി കെ ഷാജി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Comments are closed.